
കൊല്‍ക്കത്ത : കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ ഹിന്ദു പാകിസ്ഥാന് പരാമര്‍ശനത്തിനെതിരെ അഭിഭാഷകനായ സൂമീത് ചൗധരി നല്കിയ കേസിന്റെ അടിസ്ഥാനത്തിലാണ് വാറന്റ്.
കഴിഞ്ഞ വര്‍ഷം ജൂലയില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂരിന്റെ വിവാദ പരാമര്‍ശം. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതി രാജ്യത്തെ ഹിന്ദു പാകിസ്ഥാന് ആക്കിതീര്ക്കുമെന്നായിരുന്നു പരാമര്‍ശം.
ന്യൂനപക്ഷത്തിന് തുല്യാവകാശം ഉണ്ടാകില്ലെന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായി പട്ടേല്‍ എന്നിവരുടെ ആഗ്രഹത്തിന് എതിരാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.






