
പോക്കറ്റില്‍ ഒതുങ്ങുന്ന രീതിയിലുള്ള വലിപ്പം കുറഞ്ഞ പവര്‍ ബാങ്ക് നിര്‍മിച്ച് ഹോങ് കോങ് കമ്പനി സൗണ്ട് വണ്‍. 999 രൂപയാണ് പവര്‍ ബാങ്കിന്റെ വില. കറുപ്പ്, വെള്ള എന്നീ രണ്ട് നിറങ്ങളിലാണ് പവര്‍ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. ആമസോണില്‍ നിന്നും ഇത് വാങ്ങാന്‍ സാധിക്കും. പവര്‍ബാങ്കിന് ഒരു വര്‍ഷത്തെ വാറന്റിയും സൗണ്ട് വണ്‍ ഉറപ്പു നല്കുന്നു.
ഗുണമേന്മയുള്ള ലിഥിയം പോളിമര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ഈ പവര്‍ബാങ്ക് നിര്‍മിച്ചതെന്ന് സൗണ്ട് വണ്‍ പറയുന്നു. ആറ് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ ഉള്‍പ്പടെയുള്ളവ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 10000 എംഎഎച്ച് സൗണ്ട് വണ്‍ 1003 പവര്‍ബാങ്ക് ആണ് ഇത്. ചാര്‍ജ് നില അറിയാന്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും പവര്‍ബാങ്കിന് നല്‍കിയിട്ടുണ്ട്.
മൈക്രോ യുഎസ്ബി വഴിയാണ് സൗണ്ട് വണ്‍ 1003 പവര്‍ബാങ്ക് ചാര്‍ജ് ചെയ്യുന്നത്. രണ്ട് ഔട്ട്പുട്ട് സോക്കറ്റുകള്‍ പവര്ബാങ്കിനുണ്ടാവും. ഇതില്‍ ഒരു ഔട്ട് പുട്ട് വഴി DC 5V-1A ചാര്‍ജ് പുറത്തു വിടും. രണ്ടാമത്തേതില്‍ DC 5V -2.1 A ചാര്‍ജ് പുറത്തു വിടാനാവും. സര്‍ക്യൂട്ട്, കറന്റ്, വോള്‍ടേജ് ഓവര്‍ലോഡ്, അമിതമായി ചൂടാവുക, ചാര്ജര്പിന് തെറ്റായി കയറ്റുക ഉള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ടെന്ന് സൗണ്ട് വണ്‍ പറഞ്ഞു.






