
ബോളിവുഡിലെ ശ്രദ്ധേയയായ താരമാണ് ദിഷ പത്താനി. തന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആളാണ് താരം. സോഷ്യല്‍ മീഡിയയില്‍ തന്റെ ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന താരമാണ് ദിഷ. തന്റെ ഫിറ്റ്നെസിനെ കുറിച്ചും ആരാധകരുമായി ദിഷ പങ്കുവെയ്ക്കാറുണ്ട്. ആരാധകരുമായി പങ്കുവെയ്ക്കാനായി ഫിറ്റ്നസ് വിഡിയോകളും ദിഷ തയാറാക്കാറുണ്ട്.
ആഴ്ചയില്‍ ആറുദിവസവും ദിഷ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ബാക്കിയുള്ള ഒരു ദിവസം ചീറ്റ് ഡേയും. ചില ദിവസങ്ങള്‍ എല്ലാവരെയും പോലെ ദിഷയ്ക്കും മടി തോന്നാറുണ്ട്. അപ്പോള്‍ ആ ദിവസം സ്കിപ് ചെയ്യുകയും അതിന് അടുത്ത ദിവസം താന്‍ അതിനു കൂടി ചേര്‍ത്തു വ്യായാമം ചെയ്യുമെന്നും ദിഷ പറയുന്നു. നമ്മള് കഴിക്കുന്നത് എന്താണോ അതാണ് നമ്മുടെ ചര്‍മത്തിലും ശരീരത്തിലും കാണാന്‍ സാധിക്കുക എന്നാണ് ദിഷയുടെ നയം. എന്ത് തിരക്കുണ്ടായാലും ഒരിക്കലും വര്‍ക്ക് ഔട്ട് മുടക്കില്ല. ഡയറ്റിലും വര്‍ക്ക് ഔട്ടിലും ഒരേപോലെ ശ്രദ്ധനല്കുന്ന ആളാണ് ദിഷ. ജങ്ക് ഫുഡ് ശീലങ്ങളില്ല. വര്‍ക്ക് ഔട്ടുകളില്‍ ജിംനാസ്റ്റിക്സ്, വെയിറ്റ് ട്രെയിനിങ് , മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവയാണ് ചെയ്യുന്നത്.






