നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനില്‍ സി കെ ആണ് വരന്. നടന് അനു ആനന്ദിന്റെ മകളാണ് ആദിത്യലക്ഷ്മി.
വിസ്മയ മോഹന്‍ലാലിന്റെ തുടക്കം എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിലേക്കുളള ആദിത്യലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ വിസ്മയയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും ആദിത്യലക്ഷ്മി ആയിരുന്നു. 'തുടക്കം' സിനിമയില്‍ വിസ്മയയുടെ കൂട്ടുകാരി പ്രിയ എന്ന കഥാപാത്രത്തെയാണ് ആദിത്യലക്ഷ്മി അവതരിപ്പിച്ചത്.

നടി ലിസി, സുചിത്ര മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ നടി ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കേരള കലാമണ്ഡലത്തില്‍ പഠിച്ച ആദിത്യലക്ഷ്മി നൃത്താധ്യാപികയും സുംബ പരിശീലകയും കൂടിയാണ്. മോഹന്‍ലാലിന്റെയും ഉര്‍വശിയുടെയും മകനായി 'സൂര്യഗായത്രി'യില്‍ അനു ആനന്ദ് അഭിയിച്ചിരുന്നു. 'ചതുരംഗം', 'സാഗര്‍ ഏലിയാസ് ജാക്കി' തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Comments