
മകന് വായുവിന് ഹൃദ്യമായ ജന്മദിനാശംസകള് നേര്‍ന്ന് ബോളിവുഡ് താരം സോനം കപൂര്‍. ഇന്നലെയായിരുന്നു മകന്റെ നാലാം ജന്മദിനം. ദി വായു സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന കളിമണ്ണില്‍ തീര്‍ത്ത ഒരു സൗരയൂഥ മാതൃകയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടുകൊണ്ട് ‘വായുവിന് വളരെ സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ’എന്നായിരുന്നു സോനം കുറിച്ചത്.

സോനത്തിന്റെ പിതാവും പ്രമുഖ നടനുമായ അനില്‍ കപൂറും തന്റെ പേരക്കുട്ടിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിന്നു. വായുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘ജന്മദിനാശംസകള് ചാംപ് ’എന്നാണ് അദ്ദേഹം കുറിച്ചത്.
2018 ലാണ് സോനം കപൂറും വ്യവസായി ആനന്ദ് അഹൂജയും വിവാഹിതയായത്. 2022 ഓഗസ്റ്റ് 20 നാണ് ഇരുവര്‍ക്കും മകന് വായു ജനിച്ചു. 2025 ലാണ് ഇളയ മകന് രുദ്രലോക് ജനിച്ചത്. ഷോം മഖിജ സംവിധാനം ചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ 'ബ്ലൈന്‍ഡ്' നടി അവസാനമായി അഭിനയിച്ചത്.







Comments