
ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള്-റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ലംബോര്‍ഗിനിയുടെ ഹുറാകാന് ഇവോ സ്വന്തമാക്കി. 3.73 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള പുതിയ ലംബോര്‍ഗിനി ഇവോയില്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ സഹോദരന് ക്രുനാല്‍ പാണ്ഡ്യക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനിയുടെ ഹുറാകാന് ഇവോ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്.
ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് പാണ്ഡ്യ മെഴ്സിഡസ് ബെന്‍സ് എഎംജി ജി63 എസ്യുവി സ്വന്തമാക്കിയത്. 2.19 കോടി രൂപയാണ് എഎംജി ജി63-യുടെ എക്സ്ഷോറൂം വില. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജി-വാഗണ്‍ എസ്യുവിയാണിതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
കഴിഞ്ഞ വർഷമാണ് ഔഡിയുടെ തന്നെ ടോപ്പ് സെല്ലിങ് സെഡാന് മോഡലായ എ6 35 ടിഡിഐ ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയത്. 65 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.






