
ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞയില്‍ 'മുഖ്യമന്ത്രിയായി' സത്യവാചകം ചൊല്ലി ബി.ജെ.പി നേതാവ്. 'മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു' എന്നതിനു പകരം 'മുഖ്യമന്ത്രിയായി' ആണ് മധു സ്വാമി പ്രതിജ്ഞാ വാചകം ചൊല്ലിയത്.
നാവുപിഴച്ച മധു സ്വാമിയെ മുഖ്യമന്ത്രി യെദ്യുരപ്പ പുഞ്ചിരിയൊടെ ആലിംഗനം ചെയ്തു. ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം.16 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജൂലായ് 26നാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ശേഷം 25 ദിവസത്തിനു ശേഷമാണ് ചൊവ്വാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. വിമത കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര് ആശോക, കെ.എസ് ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന് എച്ച് നാഗേഷ്, മുന്‍ മന്ത്രി ബി ശ്രീരാമലു തുടങ്ങിയവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഇടം നേടിയത്.






