
മാരുതിയുടെ പ്രീമിയം ക്രോസ് ഓവര്‍ മോഡല്‍ എക്സ്എല്‍-6 അവതരിപ്പിച്ചു. ആല്‍ഫ, സീറ്റ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം എത്തുന്നത്. 9.79 ലക്ഷം രൂപ മുതല്‍ 11.46 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
മൂന്ന് നിരകളിലായി 2+2+2 ക്യാപ്റ്റന്‍ സീറ്റുകളിലെത്തുന്നതാണ് എക്സ്എല്‍-6 ഏറ്റവും വലിയ പ്രത്യേകത. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെക്സയിലൂടെ പുറത്തിറങ്ങുന്ന ആദ്യ പ്രീമിയം എംപിവി കൂടിയാണിത്. പുതിയ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അകത്തുണ്ട്.
മൂന്ന് നിരകളിലായി ആറ് സീറ്റുകളാണ്. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളാണ് എക്സ്എല്‍ 6-ലുള്ളത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്ങ് സിസ്റ്റം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ്, ഹൈസ്പീഡ് വാണിങ്ങ് അലേര്‍ട്ട്, റിവേഴ്സ് പാര്‍ക്ക് സെന്‍സര്‍ തുടങ്ങിയവയാണ് സുരക്ഷയൊരുക്കുന്നത്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് എക്സ്എല്‍6 എത്തിയിരിക്കുന്നത്. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15 സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക.
മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്ജിന്. 5 സ്പീഡ് മാനുവല്‍/4 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്സ്മിഷന്.
അഗ്രസീവ് ക്രോം ഗ്രില്‍, സിഗ്നേച്ചര്‍ ക്വാഡ് എല്‍ഇഡി ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, പുതിയ ബംബര്‍, സ്കിഡ് പ്ലേറ്റ്, ബോഡിക്ക് ചുറ്റുമുള്ള ക്ലാഡിങ്, വലിയ വീല്‍ ആര്‍ച്ച്, റൂഫ് റെയില്‍, മെഷീന് കട്ട് അലോയി വീല്‍ എന്നിവ XL6 മോഡലിനെ വേറിട്ടുനിര്‍ത്തും.






