കാഠ്മണ്ഡു: ലോകത്തിനു മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി ഏതാണെന്ന് ചോദിച്ചാല്‍ ആദ്യ ഉത്തരം അത് പ്ലാസ്റ്റിക് എന്നാകും. സമുദ്രങ്ങളിലും മറ്റും മാത്രമല്ല പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നത് ലോകത്തിലെ ഏറ്റവും വലിയ പര്‍വത നിരയേയും പ്ലാസ്റ്റിക് ഭീമന് വിഴുങ്ങി തുടങ്ങി. ഒടുവില്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങിയിരിക്കുകയാണ് നേപ്പാള്‍.
എവറസ്റ്റ് ഉള്‍പ്പെടുന്ന കുമ്പു പസങ് ലാമു റൂറല്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ 30 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്കിന് ജനുവരി മുതലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഒരു വര്‍ഷത്തിനിടെ മാത്രം പത്തു വര്ഷക്കമുള്ള 10 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. പര്‍വതത്തില്‍ അടിഞ്ഞ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നേപ്പാളിലെ പര്‍വതാരോഹകര്‍ ശുചീകരണ പ്രവര്‍ത്തന യജ്ഞത്തിന് നേതൃത്വം നല്‍കിയത്.

ആറു വര്‍ഷം മുമ്പ് പര്‍വതാരോഹക സംഘങ്ങള്‍ക്ക് 4,000 ഡോളര്‍ ഡിപ്പോസിറ്റ് ഏര്‍പ്പെടുത്തിയിരുന്നു. സംഘത്തിലെ ഓരോരുത്തരും മുകളില്‍ നിന്ന് എട്ട് കിലോ മാലിന്യം താഴെ എത്തിച്ചാല്‍ തുക തിരികെ നല്‍കാമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പലരും സഹകരിക്കാതെ ആയതോടെയാണ് പ്ലാസ്റ്റിക് തന്നെ നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്.
മനുഷ്യവിസര്‍ജ്ജം, ഉപയോഗിച്ച ഓക്സിജന്‍ സിലിണ്ടറുകള്‍, ടെന്റുകള്‍, തകര്‍ന്ന ഏണികള്‍, കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി പര്‍വതാരോഹകര്‍ ഉപേക്ഷിച്ച മാലിന്യങ്ങളാണ് എവറസ്റ്റില്‍ നിന്നും കൂടുതല്‍ കണ്ടെത്തിയത്. പര്‍വതത്തിന്റെ 8,850 മീറ്ററോളം കയറിയിറങ്ങിയ ശേഷമാണ് 10 ടണ്‍ മാലിന്യം ശേഖരിച്ചത്.

Comments