
കൊല്ലം : മൂന്ന് പെണ്മക്കള് ഉണ്ടായിട്ടും സംരക്ഷിക്കാന്‍ ആരുമില്ലെന്ന വേദനയുമായാണ് എണ്പതു വയസ്സുള്ള ഒരമ്മ വനിതാ കമ്മിഷന് അംഗങ്ങള്‍ക്ക് മുന്നിലേയ്ക്ക് എത്തിയത്. വനിതാ കമ്മിഷന് കൊല്ലം ജില്ലയില്‍ നടത്തിയ അദാലത്തിലായിരുന്നു മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന രംഗങ്ങള്‍ ഉണ്ടായത്.
മൂന്നു പെണ്മക്കളില് രണ്ടുപേര്‍ വിവാഹിതരും ഉദ്യോഗസ്ഥരുമാണ്. ഒരാള്‍ വിവാഹ മോചിതയാണ്. മൂത്തവയാള് അമ്മയെ നോക്കട്ടേയെന്ന് തങ്ങള്‍ക്ക് ഒറ്റയ്ക്ക് നോക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇളയമക്കള്‍. സ്വന്തം പേരില്‍ സ്വത്തില്ലാത്ത അമ്മയെ ഏറ്റെടുക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനും മക്കള്‍ തയ്യാറല്ല. നിയമനടപടികള്‍ ഉപദേശിച്ചും ബോധവത്കരിച്ചും മക്കളെ നേര്‍വഴിക്ക് കൊണ്ടുവരാനാണ് വനിതാ കമ്മിഷന് ശ്രമിക്കുന്നത്.
'തന്നെ ലേലം വിളിക്കുന്ന സാഹചര്യം ഉണ്ടാകരുതേ...' എന്ന യാചനയുമായാണ് ആ അമ്മ പൊട്ടിക്കരഞ്ഞത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചുവെന്നും കമ്മിഷന് പറഞ്ഞു.






