
കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പി എസ് ശ്രീധരന് പിള്ള. ബി ജെ പി കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. സംസ്ഥാന നേതൃത്വം നല്കിയ മൂന്ന് പേരില്‍ നിന്നും ഒരാളുടെ പേരായിരിക്കും പ്രഖ്യാപിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നല്കിയ മൂന്ന് പേരുകളില്‍ രണ്ട് പേര് നേരത്തെ മത്സരിച്ചവരാണ്. എന്നാല്‍ മൂന്നാമത്തെയാള്‍ പുതുമുഖമാണ്. ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ശ്രീധരന് പിള്ള അറിയിച്ചു. അതേസമയം കേന്ദ്ര നേതൃത്വത്തിന് നല്കിയ പട്ടികയില്‍ പേരുള്ള ബി ജെ പിയുടെ കേട്ടയം ജില്ലാ പ്രസ്സിഡന്റ് എന്‍ ഹരിയുടെ പേരിനാണ് മുന്‍തൂക്കം.






