മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തിൽ രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.
കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയിൽ നിന്നാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്.
പന്നിക്ക് വെച്ച കെണിയിലെ കമ്പിയിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരങ്ങൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Comments