
മുംബൈ: രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) നിരക്ക് കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. രാജ്യത്തെ ഓഹരി വിപണികളെല്ലാം ഇതോടെ കനത്ത തകര്‍ത്ത നേരിടുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ സെന്‍സെക്സ് 600 പോയിന്റ് താഴ്ന്നു 36,737.71ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 171.90 പോയിന്റ് മുങ്ങി 10,851.35ലാണ് വ്യാപാരം തുടരുന്നത്.
ഐസിഐസിഐ ബാങ്ക്, വേദാന്ത, എച്ച്.ഡി.എഫ്.സി, ടാറ്റ മോട്ടോഴ്സ്, ടാറ്റ് സ്റ്റീല്‍, ഒഎന്‍ജിസി, ഇന്ഡസ്ലാന്ഡ് ബാങ്ക്, എന്‍.ടിപി.സി, എംആന്റ്എം, എല്‍ആന്റ്ടി, എന്നിവയാണ് ഏറ്റവും നഷ്ടം നേരിടുന്നത്. നാലു ശതമാനത്തോളം നഷ്ടത്തിലാണ് ഇവയുടെ വ്യാപാരം.
ടെക്എം, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരി രണ്ടു ശതമാനം മുന്നേറ്റമുണ്ടാക്കി. പത്ത് പൊതുമേഖല ബാങ്കുകള്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്പറേഷന് ബാങ്ക് തുടങ്ങിയവയുടെ ഓഹരി മൂല്യത്തില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്നു.
വെള്ളിയാഴ്ച പുറത്തുവിട്ട 2019-20 സാമ്പത്തിക വര്‍ഷത്തെ ജൂണിലെ ത്രൈമാസ ജി.ഡി.പി കണക്ക് പ്രകാരം വളര്‍ച്ചാ നിരക്ക് ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തില്‍ എത്തിയിരുന്നു.






