
ബോളിവുഡില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് രാഖി സാവന്ത്. നെഗറ്റീവ് പബ്ലിസിറ്റിയെ എന്നും ഇഷ്ടപെടുന്ന നടിയാണ് രാഖി. ഇപ്പോള്‍ രാഖിയ്ക്കെതിരെ മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ദീപക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാഖിയ്ക്കെതിരായി ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്.
രാഖി രണ്ടുമാസം ഗര്‍ഭിണിയാണ്. രാഖിയുടെ വയറ്റില്‍ തന്റെ കുഞ്ഞാണ് വളരുന്നതെന്നാണ് ദീപക് കലാല്‍ പറയുന്നത്. എന്നാല്‍, അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അവരുടെ ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദീപക് പറഞ്ഞു. ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് രാഖി കുറച്ച് നാള് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ വിവാഹത്തില്‍ നിന്നും താന്‍ പിന്മാറിയെന്നും രാഖി തന്നെ അറിയിച്ചു. ഇതിന് കാരണമായി നടി പറഞ്ഞത് വിചിത്രമായ കാര്യങ്ങളാണ്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നുമാണ് രാഖി പറഞ്ഞത്.
തുടര്‍ന്ന് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ കടുത്ത ആരോപണങ്ങളുമായി ദീപക് രംഗത്തെത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നുമാണ് ദീപക് ഭീഷണിപ്പെടുത്തിയത്.






