തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയിലെ ഇന്നത്തെ സാക്ഷി വിസ്താരം മുടങ്ങി. ഇന്ന് വിസ്തരിക്കേണ്ട മൂന്ന് സാക്ഷികള്‍ കൂറുമാറുമെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ നാല് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. പക്ഷെ കോടതി നടപടി തുടങ്ങിയതിന് പിന്നാലെ മൂന്ന് പേര് കൂറുമാറുമെന്ന സംശയമുണ്ടെന്നും ഇവരെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും സിബിഐ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.
36-ാം സാക്ഷി സിസ്റ്റര്‍ വിനിത, 37-ാം സാക്ഷി സിസ്റ്റര്‍ ആനന്ദ്, 39 -ാം സാക്ഷി സിസ്റ്റര്‍ ഷെര്‍ളി എന്നിവരെയാണ് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. ഇവര്‍ ഹാജരായിരുന്നെങ്കിലും അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.

Comments