തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.ഐ ആഹ്വാനം ചെയ്‌ത 'ഡല്‍ഹി ചലോ' സമരത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിക്കു പോകാന്‍ ബുക്ക് ചെയ്‌ത ട്രെയിന്‍ റെയില്‍വേ റദ്ദാക്കി. ബുക്കിങ്ങിനായി മുന്‍കൂര്‍ നല്‍കിയ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി.
സെപ്‌റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്‌ചയിച്ചിരുന്നത്. സമരം പൊളിക്കാനുള്ള കേന്ദ്രനീക്കമാണ് ഇതിനു പിന്നിലെന്ന് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
ട്രെയിനില്‍ ദില്ലിയില്‍ പോകാനാണ് തീരുമാനിച്ചിരുന്നത്. 22 ബോഗികളുള്ള ട്രെയിനാണ് ബുക്ക് ചെയ്‌തത്. ഇതിനായി 10 ലക്ഷം രൂപ റെയില്‍വേയ്‌ക്കു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ആ തുക ബാങ്കില്‍ തിരികെ വന്നു.
ഏതോ ഒരു അക്കൗണ്ടില്‍ നിന്നാണ് 10 ലക്ഷം രൂപ വന്നതെന്നും പ്രത്യേക ട്രെയിന്‍ റദ്ദാക്കിയ അറിയിപ്പ് കിട്ടിയത് ഇന്നലെ ആണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം ജനങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ദില്ലിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments