
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജഠ്മലാനി(95) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ അദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. വാജ്പേയ് മന്ത്രിസഭയില്‍ നിയമ-നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷനായും രാംഠ്മലാനി പ്രവര്‍ത്തിച്ചു. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാമായിരുന്നു മലാനി.
ഒട്ടേറെ പ്രമുഖ കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിട്ടുണ്ട്. അഫ്സല് ഗുരുവിനു വേണ്ടി വധശിക്ഷയ്ക്കെതിരെ വാദിച്ചു. 1959 ലെ നാനാവതി കേസാണ് അദേഹത്തെ രാജ്യമറിയുന്ന അഭിഭാഷകനാക്കിയത്. ഇന്ദിരാ ഗാന്ധി വധക്കേസ്, രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്കുവേണ്ടിയും രാംജഠ്മലാനി വാദിച്ചു.
ഏഴു തവണ ബിജെപി ടിക്കറ്റില്‍ മുംബൈയില്‍ നിന്ന് അദേഹം പാര്‍ലമെന്റിലെത്തി. 2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലക്നൗവില്‍ വാജ്പേയിക്കെതിരെ മത്സരിച്ചും അദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചു. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ച മലാനി അവസാന കാലത്ത് മോഡി സര്‍ക്കാരിന്റെയും ബിജെപിയുടെയും വലിയ വിമര്‍ശകനായിരുന്നു.






