സദ്യ ഇല്ലാത്ത ഓണം മലയാളിക്ക് ചിന്തിക്കാന്‍ പോലും ആകില്ല. മാംസവസ്തുക്കള്‍ മാറ്റി നിര്‍ത്തി മലയാളി പച്ചക്കറികള്‍ക്ക് പ്രാധാന്യം നല്കുന്ന സദ്യയാണിത്. വാഴയിലയില്‍ വിളമ്പുന്നതുമൂലം അതിന്റെ പോകഷമൂല്യം കൂടുന്നു.
ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്നിന്നുതന്നെ ലഭിക്കുന്നു. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഒരു സങ്കലനമാണ് ഓണസദ്യ.
തവിടോടുകൂടിയ അരി(ചെമ്പാ വരി) കൊണ്ടുള്ള ചോറില്‍ ബി വിറ്റമിനുകള്‍, സെലിനിയം, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, നാര് എന്നിവ അടങ്ങിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചുവന്ന അരികൊണ്ടുള്ള ചോറാണ് നല്ലത്.
പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീനിന്റെ കലവറയാണ് പരിപ്പ്. ശരീരത്തിലേക്ക് പല വിറ്റമിനുകളും ആഗിരണം ചെയ്യണമെങ്കില്‍ കൊഴുപ്പ് ആവശ്യമാണ്.
എല്ലാ പച്ചക്കറികളും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഗുണത്തില്‍ മുന്‍പന്തിയിലാണ്. ഇത് വിറ്റാമിനുകളുടെ ഒരു കലവറയാണ്. ഇതിലുള്ള നാരുകള്‍ ശരിയായ ദഹനത്തിനും ശോധനയ്ക്കും സഹായിക്കും.

ചോറ്

പരിപ്പും നെയ്യും
പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീനിന്റെ കലവറയാണ് പരിപ്പ്. ശരീരത്തിലേക്ക് പല വിറ്റമിനുകളും ആഗിരണം ചെയ്യണമെങ്കില്‍ കൊഴുപ്പ് ആവശ്യമാണ്.
അവിയല്‍
എല്ലാ പച്ചക്കറികളും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഗുണത്തില്‍ മുന്‍പന്തിയിലാണ്. ഇത് വിറ്റാമിനുകളുടെ ഒരു കലവറയാണ്. ഇതിലുള്ള നാരുകള്‍ ശരിയായ ദഹനത്തിനും ശോധനയ്ക്കും സഹായിക്കും.

സാമ്പാര്‍
പലതരത്തിലുള്ള പച്ചക്കറികളും പരിപ്പുവര്ഗങ്ങളും ചേര്‍ത്ത് തയാറാക്കുന്ന സാമ്പാര്‍ ഗുണത്തില്‍ ഏറെ മുന്‍പന്തിയിലാണ്. ഇതിലുള്ള നാരുകള്‍ ശരീരത്തിലെ അധിക കൊഴുപ്പിനെ വലിച്ചെടുത്ത് കളയാന്‍ സഹായിക്കുന്നു. സാമ്പാറില്‍ ചേര്‍ക്കുന്ന തക്കാളിയില്‍ ലൈക്കോപ്പിന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കായം ദഹനം സുഗമമാക്കുന്നു.
തോരന്‍
കാബേജ്, ബീന്‍സ്, പയര്‍ എന്നിവയാണ് തോരനായി തിരഞ്ഞെടുക്കുന്ന പച്ചക്കറികള്‍. തോരനിലെ കൂട്ട് എന്തായാലും ആന്റിഓക്സിഡന്റുകളും വിറ്റമിനുകളും അടങ്ങിയവയാണ്.
പച്ചടി
ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന പച്ചടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക് എന്നിവയുണ്ട്. പൈനാപ്പിള്‍ പച്ചടിയും രുചിയില്‍ മുന്നിത്തന്നെയാണ്. ഇതില്‍ വിറ്റമിന്‍ ബി, സി എന്നിവയുണ്ട്. ഇത് നല്ലൊരു ദഹനസഹായിയാണ്. ഇതിലുള്ള ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. പൈനാപ്പിളിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു.
കിച്ചടി
വെള്ളരിക്ക കിച്ചടി ഓണസദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ശരീരത്തിന്റെ വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു.
പുളിശേരി
പുളിശേരിയില്‍ ഇടുന്ന കറിക്കൂട്ടുകള്‍ പലതരത്തില്‍ ശരീരത്തിന് ഗുണം ചെയ്യും. മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, ഏത്തക്കയ്ക്ക ഇവയെല്ലാം ഇട്ട് പുളിശേരി തയാറാക്കാവുന്നതാണ്. ഇതില്‍ ചേര്‍ക്കുന്ന തൈര് നല്ല ഒരു പ്രോബയോട്ടിക്കാണ്. ദഹനത്തിന് സഹായിക്കും.
ഇഞ്ചിക്കറി
ഓണസദ്യയുടെ നിറവ് ഇഞ്ചിക്കറിയിലാണ്. ഇത് ഒരു ദിവ്യൗഷധമാണ്. ധാരാളം ധാതുലവണങ്ങള്‍ ഇതിലുണ്ട്. (മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, അയണ്‍, കാത്സ്യം) ഇഞ്ചി ദഹനം സുഗമമാക്കുകയും ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു.

അച്ചാര്‍
അല്പം പുളിയും എരിവും ചേര്‍ത്ത മാങ്ങാ അച്ചാര്‍ ഇല്ലാതെ സദ്യവിളമ്പാനാവില്ല. വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. കൂടുതല്‍ എണ്ണയും ഉപ്പും ചേര്‍ക്കാതെ അച്ചാര്‍ തയാറാക്കാന്‍ ശ്രദ്ധിക്കണം.
രസം
പുളി, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, കുരുമുളക്, കായം എന്നിവ ചേര്‍ത്ത് തയാറാക്കിയ രസം ദഹന പ്രക്രിയയ്ക്ക് നല്ലതാണ്.
മോര്
ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് തയാറാക്കുന്ന മോര് ഓണസദ്യക്ക് പൂര്‍ണത നല്കുന്നു. കാത്സ്യം, ഫോസ്ഫറസ്, മാംസ്യം എന്നിവയാല്‍ സമ്പുഷ്ടമാണിത്.
പായസം
പായസമില്ലാത്ത സദ്യം പൂര്‍ണമാകില്ല. ശര്‍ക്കര ചേര്‍ത്ത് തയാറാക്കുന്ന പായസത്തില്‍ ധാരാളം ഇരുമ്പുണ്ട്. കൂടാതെ സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുമുണ്ട്. ഇങ്ങനെ ഓണസദ്യയിലെ ഓരോ വിഭവങ്ങും നമ്മുടെ ശരീരത്തിന് ഗുണം പ്രദാനം ചെയ്യുന്നതാണ്.
ഇന്നത്തെ തലമുറയ്ക്ക് ഓണവിഭവങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കുവാനുള്ള സമയം പരിമിതമാണ്. തിരക്കിന്റെ പേരുപറഞ്ഞ് നമ്മുടെ സ്വന്തം ഓണസദ്യയെ ഹോട്ടലുകളുടെ തീന്മേശകളിലേക്ക് മാറ്റാതെ വീട്ടില്‍തന്നെ തയ്യാറാക്കി അതിന്റെ മഹത്വം തലമുറകളിലേക്ക് കൈമാറ്റപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Comments