
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ ദൃശം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയാകുന്നത്.
നവംബറില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം രണ്ട് ഷെഡ്യൂളുകളിലാണ് ചിത്രീകരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷം മാത്രമേ ഈ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളൂ.
മോഹന്‍ലാല്‍ ജീത്തു ജോസഫ് എന്ന ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ശ്യമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് ആയിരുന്നു തൃഷ നായികയായ മലയാളത്തിലെ ആദ്യ ചിത്രം.





