അതില്‍ വലിയൊരു ശതമാനം തലവേദനയും വൈദ്യസഹായം ഇല്ലാതെ വിശ്രമിച്ചാല്‍ മാറുന്നതാണ്. എന്നാല്‍ ചില തലവേദനകള്‍ക്ക് അടിയന്തര പരിശോധനയും ചികിത്സയും ആവശ്യമുണ്ട്.
കാരണങ്ങള്‍ പലത്
1. അപകടങ്ങളോ വീഴ്ചയോ അനുബന്ധിച്ചുള്ള തലവേദന.
2. പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന.
3. ഗര്‍ഭകാലത്തോ പ്രസവത്തോടെയോ ഉണ്ടാകുന്ന തലവേദന.
4. പനി, കഴുത്ത് വേദന, വെളിച്ചം കാണുന്നതില്‍ ബുദ്ധിമുണ്ട് തുടങ്ങിയ കാരണത്താലുള്ള തലവേദന.
5. തലവേദനയ്ക്കൊപ്പം കാഴ്ചക്കുറവ്, ഛര്‍ദി, വസ്തുക്കളെ രണ്ടായി കാണുക, ശരിയായ ബോധം ഇല്ലാത്ത അവസ്ഥ, ബലക്കുറവ് എന്നിവ ഉണ്ടെങ്കില്‍.
6. രാത്രിയില്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്ന തലവേദന.
കാരണങ്ങള്‍ കണ്ടെത്താം
തലച്ചോറിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം കാഴ്ചതകരാറുകള്‍, സൈനസെറ്റിസ്, മോണവീക്കം, ചെവിയുടെ പ്രശ്നങ്ങള്‍ എന്നിവയും തലവേദന ഉണ്ടാക്കാം. തലച്ചോറിനകത്തോ അതിന്റെ ആവരണത്തിലോ ഉണ്ടാകുന്ന രക്തസ്രാവം, തലച്ചേറിനുള്ളിലെ മുഴകള്‍, തലച്ചോറിനുള്ളിലെ അണുബാധ, തലയോട്ടിക്കുള്ളിലെ സമ്മര്‍ദം കൂടുന്ന അവസ്ഥ എന്നിവയാണ് തലവേദനയുടെ എറ്റവും അപകടകരമായ കാരണങ്ങള്‍.
എന്നാല്‍ സാധാരണയായി ദിവസവും കണ്ടുവരുന്ന തലവേദനയുടെ കാരണം മൈഗ്രേനോ അമിത ടെന്‍ഷന്‍ മൂലമുണ്ടാകുന്ന ടെന്‍ഷന്‍ മൈഗ്രേനോ ആയിരിക്കാം.
മൈഗ്രേന്
ചെറുപ്പക്കാരില്‍ പ്രത്യേകിച്ച് സ് ത്രീകളിലാണ് മൈഗ്രേന് കൂടുതലായി കാണപ്പെടുന്നത്. തലയുടെ ഏതെങ്കിലും ഒരു വശത്ത് നിന്ന് തുടങ്ങുന്ന തുടിക്കുന്നപോലെയുള്ള വേദന ക്രമേണ വര്‍ധിച്ച് തല മുഴുവന്‍ അസഹ്യമായി വ്യാപിക്കും. വെളിച്ചമോ ശബ്ദമോ ഈ അവസരത്തില്‍ തലവേദന കൂട്ടും. തലകറക്കം, തലപെരുപ്പ്, ഛര്‍ദി തുടങ്ങിയവയും മൈഗ്രേന് മൂലം അനുഭവപ്പെടുന്നു.
ആരംഭഘട്ടത്തില്‍ ഒന്ന് മുതല്‍ നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വേദനയായിരിക്കും അനുഭവപ്പെടുക. ഇവ ഉറങ്ങി എഴുന്നേല്ക്കുമ്പോള് മാറുകയും ചെയ്യും. എന്നാല്‍ കാലക്രമേണ നിത്യേന ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന തലവേദനയായി ഇത് പരിണമിക്കും.
ഈ തലവേദന തുടങ്ങുന്നതിന് മുന്നോടിയായി ഓറ അനുഭവപ്പെടാം. ട്യുബ്ലൈറ്റ് മിന്നുന്ന പോലെയോ, കണ്ണുകള്‍ക്ക് മുന്നില്‍ കളര്‍ലൈറ്റ് അടിക്കുന്ന പോലെയോ ആണ് ഓറയുടെ ലക്ഷണങ്ങള്‍.
ടെന്‍ഷന്‍ ടൈപ്പ് തലവേദന
മധ്യവയസ്കരില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഈ തലവേദന കാണപ്പെടുന്നു. തലയുടെ ഇരുഭാഗങ്ങളിലും വലിഞ്ഞുമുറുകുന്ന തരത്തിലുള്ള വേദനയാണ് ഉണ്ടാകുക. മൈഗ്രേനെ അപേഷിച്ച് ഛര്‍ദിയും മനംപിരട്ടലും കുറവായിരിക്കും. പേരുപോലെ അമിത മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയാണ് ഈ തലവേദനയ്ക്കുള്ള കാരണം.
തലവേദനയ്ക്കുള്ള പ്രതിവിധി
ലക്ഷണങ്ങള്‍ അനുഭപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്. വല്ലപ്പോഴും മാത്രം വരുന്ന തീവ്രമല്ലാത്ത തലവേദനകള്‍ക്ക് താല്ക്കാലികമായ വേദനാസംഹാരികള്‍ ഉപയോഗിച്ചാല്‍ മതിയാകും. എന്നാല്‍ തീവ്രമായ ദൈനംദിനചര്യകളെ ബാധിക്കുന്നതരത്തിലുള്ള തലവേദനകള്‍ക്ക് വിദഗ്ധചികിത്സ ആവശ്യമാണ്. തലവേദനയുടെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാനായി തലച്ചോറിന്റെ സ്കാനിങ് അടക്കമുള്ള പരിശോധനകള്‍ വേണ്ടി വരും.
ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ തലവേദന ഉണ്ടായെങ്കില്‍ അഥവാ മാസത്തില്‍ 10 തവണയില്‍ കൂടുതല്‍ വേദന സംഹാരി ഉപയോഗിക്കേണ്ടി വരുന്നെങ്കില്‍ മൈഗ്രേനോ ടെന്‍ഷന്‍ ടൈപ്പ് തലവേദനക്കോ ചികിത്സ തേടുക. 3 - 6 മാസം വരെ ഇതിനുള്ള മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വരാം.
മൈഗ്രേന് തലവേദന
1. 4 - 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന തലവേദന
2. തലയുടെ ഏതെങ്കിലും ഒരുഭാഗത്ത് മാത്രം അനുഭവപ്പെടുന്നു
3. വിങ്ങുന്ന അനുഭവം
4. തീവ്രമായതും അല്ലാത്തതുമായ വേദന
5. പതിവു ജോലികളെ ബാധിക്കുന്നു
6. വേദനയെത്തുടര്‍ന്ന് മനംപിരട്ടലും ഛര്‍ദിയും
7. ശബ്ദവും വെളിച്ചവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
മാനസിക പിരിമുറുക്കം മൂലമുള്ള തലവേദന
1. അര മണിക്കൂര്‍ മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കുന്ന തലവേദന
മൈഗ്രേന് അല്ലെങ്കില്‍ ടെന്‍ഷന്‍ ടൈപ്പ് തലവേദന ഉണ്ടാകാതെ നോക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ആവശ്യമായ ഉറക്കം (ദിവസം 6 - 8 മണിക്കൂര്‍) ഉറപ്പ് വരുത്തുക.
2. രാത്രി സമയങ്ങളില്‍ മൊബൈല്‍, ലാപ്ടോപ് എന്നിവ ആവശ്യമായ വെളിച്ചം ഇല്ലാതെ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
3. ആവശ്യത്തിന് വെള്ളം കുടിക്കുക. നിര്‍ജലീകരണം ഒഴിവാക്കുക.
4. വിശന്നിരിക്കരുത്. പ്രത്യേകിച്ച് പ്രഭാതഭക്ഷണം വൈകാതിരിക്കാന്‍ ശ്രദ്ധിക്കുക.
5. അമിത ടെന്‍ഷന്‍ ഒഴിവാക്കാനായി മാനസിക ഉല്ലാസത്തിനുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുക. യോഗ, മെഡിറ്റേഷന്‍, കൃത്യമായ വ്യായാമം എന്നിവ ശീലിക്കുക. ആവശ്യമെങ്കില്‍ സൈ
ക്കോളജിസ്റ്റിന്റെ സേവനം തേടുക.
6. കഫീന്‍ കൂടുതലുള്ള പാനീയങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക.