ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തിയതിന് അമേരിക്കന്‍ പൗരന്മാര് കസ്റ്റഡിയില്‍. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്. ഇതേതുടര്‍ന്നാണ് അമേരിക്കന്‍ പൗരന്മാരായ അച്ഛനേയും മകനേയും കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിനു സമീപമാണ് ഡ്രോണ്‍ പറത്തിയത്. ടൂറിസ്റ്റ് വിസയിലാണ് ഇരുവരും ശനിയാഴ്ച ഇന്ത്യയിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രോണില്‍ ഘടിപപിച്ചിരുനന വീഡിയോ ക്യാമറ ഉപയോഗിച്ച് ഇവര്‍ പകര്‍ത്തിയ, അതീവ സുരക്ഷാ മേഖലയായ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഏരിയയുടെ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തങ്ങള്‍ ജോലി ചെയ്യുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിനു വേണ്ടിയാണ് ചിതങ്ങള്‍ പകര്‍ത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍ക്ക് നിരോധനം ഉണ്ടെന്ന കാര്യം അറിയില്ലെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംശയിക്കേണ്ട സാഹചര്യമില്ലെന്നും അതേസമയം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Comments