'ആദ്യം കണ്ട മരത്തിന്റെ തുഞ്ചത്ത് ചാടിക്കയറിയതാണ് എനിക്ക് പറ്റിയ അബദ്ധം. അതുകൊണ്ടാണ് ബാലന്‍സ് തെറ്റി താഴെവീണത്' നടന് സത്താര്‍ ഇതുവരെ പറയാത്ത ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
ഒപ്പം താമസിക്കാന്‍ ആരുമില്ലെങ്കിലും തനിച്ചാണെന്ന ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല, നടന് സത്താറിന്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത ഐശ്വര്യ അപ്പാര്‍ട്ട്മെന്റ്സിലെ രണ്ടാംനിലയിലെ ഫ്ളാറ്റില്‍ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും സമയം ചെലവഴിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം.
''ഞാനൊരിക്കലും ഒറ്റയ്ക്കല്ല. ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരൊക്കെ വീട്ടിലേക്ക് വരും. അല്ലാത്തപ്പോള്‍ കാറെടുത്ത് പുറത്തുപോകും. ക്ലബില്‍ പോയിരിക്കും. കഴിഞ്ഞ ഇരുപത്തിയെട്ടുവര്‍ഷമായി ഞാന്‍ ഫ്രീയാണ്. എവിടെ വേണമെങ്കിലും പോകാം. എപ്പോള്‍ വേണമെങ്കിലും വരാം. വായിക്കാം. സിനിമ കാണാം. അഭിനയിക്കാം. മദ്യപിക്കാം. അതിനും ഒരു സുഖമുണ്ട്. സത്യം പറഞ്ഞാല്‍ ഈ സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുകയാണ്.''
സത്താറിന്റെ മുഖത്ത് ഒരു നിരാശയുമില്ല. അതിരാവിലെ എഴുന്നേറ്റ് വീട് തുടച്ചു വൃത്തിയാക്കും. അതുകഴിഞ്ഞാല്‍ ബ്രേക്ക് ഫാസ്റ്റുണ്ടാക്കും. പിന്നീട് ഉച്ചഭക്ഷണവും. ഇതിനൊന്നും ഒരു ജോലിക്കാരനെപ്പോലും വച്ചിട്ടില്ല. സ്വയമുണ്ടാക്കി മടുക്കുമ്പോ ള്‍ പുറത്തുപോയി കഴിക്കും. അതാണ് സത്താറിന്റെ രീതി.
ആദ്യസിനിമ കഴിഞ്ഞതോടെയാണ് ഞാന്‍ മദ്രാസിലേക്ക് ചേക്കേറിയത്. അന്ന് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസാണ്. അവിടെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുപാടു നല്ല സംവിധായകരുടെ സിനിമകളില്‍ ചാന്‍സ്കിട്ടി. ആ സമയത്താണ് ഭാരതിയെ കാണുന്നതും പരിചയപ്പെടുന്നതും. ഭാരതി അന്ന് കത്തിനില്‍ക്കുന്ന സമയമാണ്. ഞാനാവട്ടെ ഇരുപത്തിരണ്ടു വയസ്സുള്ള പുതിയൊരു പയ്യനും. പ്രണയത്തില്‍പെട്ടതോടെ ഞാനെന്റെ കരിയറില്‍ ശ്രദ്ധിച്ചില്ല. സിനിമയെക്കുറിച്ച് പഠിക്കേണ്ട സമയമായിരുന്നു അത്. പഴയ സിനിമകള്‍ കാണുകയും ഡയലോഗ് പ്രസന്റേഷനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യേണ്ട സമയം.
അതൊന്നും ശ്രദ്ധിക്കാതെ പെണ്ണിന്റെ പിറകെപോയി. ഭാരതിയെ വിവാഹം കഴിച്ചു. വീട്ടില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പരമ്പരാഗതമായ മുസ്ലീം കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. അതോടെ സിനിമയില്‍ നിന്ന് പലരും എന്നെ അകറ്റിനിര്‍ത്തി. ഒരു ഗ്രൂപ്പ് തന്നെ എന്നെ വേണ്ടാന്ന് പറഞ്ഞു. കൈയില്‍ കാശുണ്ട്. മാത്രമല്ല, ഭാരതിയുടെ ലേബലുമുണ്ട്.
ഈ ഉഴപ്പും കരിയറിനെ ബാധിച്ചു. പിന്നീട് തിരിച്ചെത്തിയത് ക്രോസ്ബെല്‍റ്റ് മണിയുടെയും കെ.എസ്.സേതുമാധവന്റെയും സെക്കന്റ് ക്ലാസ് പടങ്ങളിലൂടെയാണ്. ആദ്യം കണ്ട മരത്തിന്റെ തുഞ്ചത്ത് ചാടിക്കയറിയതാണ് എനിക്ക് പറ്റിയ അബദ്ധം. അതുകൊണ്ടാണ് ബാലന്‍സ് തെറ്റി താഴെവീണത്. താഴെനിന്ന് കയറാന്‍ പഠിക്കണമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.
ശരിക്കുപറഞ്ഞാല്‍, വിവാഹം ഒരഡ്ജസ്റ്റ്മെന്റാണ്. ഓരോരുത്തരും വളര്‍ന്നു വലുതായി സ്വന്തമായി വ്യക്തിത്വം ഉണ്ടാക്കിയെടുക്കുമ്പോഴാണ് മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്കു വരുന്നത്. അവര്‍ക്കും വ്യക്തമായ അഭിപ്രായമുണ്ടാകാം. അവിടെ യോജിക്കാന്‍ പറ്റാതെ വരുമ്പോള്‍ ജീവിതം പരാജയപ്പെടും. ഞാനും ഭാരതിയും രണ്ട് ധ്രുവങ്ങളില്‍ നിന്നു വന്നവരാണ്. ഭാരതി അനിയത്തിമാരെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അവരെ വിവാഹം ചെയ്തയച്ചു. വീടും കുടുംബവും നോക്കി.
ഉത്തരവാദിത്വമുള്ള കുടുംബത്തില്‍ നിന്നാണ് അവര്‍ വന്നത്. ഞാനാവട്ടെ ഇതൊന്നുമില്ലാത്ത ആളാണ്. ആലുവ കടുങ്ങല്ലൂരില്‍ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനനം. പത്തുമക്കളില്‍ ഒന്പതാമന്. ദാരിദ്ര്യം എന്തെന്നുപോലും അറിഞ്ഞിട്ടില്ല. ഒരു തൊഴില്‍ പോലും അന്വേഷിച്ചു നടക്കേണ്ടിവന്നിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ അഭിനയത്തിലെത്തി. കൈനിറയെ കാശും കിട്ടി. അതുകൊണ്ടുതന്നെ ഉത്തരവാദിത്വവും കുറഞ്ഞു. ഈ രണ്ട് സ്വഭാവമുള്ള വ്യക്തികള്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. റെയില്‍പ്പാളം പോലെയാണത്.
പരസ്പരം ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് നല്ല രീതിയില്‍ പിരിഞ്ഞത്. വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലൊന്നുമില്ല. ഇപ്പോഴും ഞാന്‍ ഭാരതിയെ വിളിക്കാറുണ്ട്. മദ്രാസില്‍ പോയാല്‍ ഭാരതിയുടെ വീട്ടിലാണ് താമസിക്കുക. ഒരുപാട് മുറികളുള്ള വലിയൊരു വീടാണ് ഭാരതിയുടേത്. അവിടെ എനിക്കുവേണ്ടി ഒരു മുറിയുണ്ട്. അതില്‍ താമസിക്കും. കുറെ ദിവസം കഴിയുമ്പോഴേക്കും മടുക്കും. അപ്പോള്‍ തിരിച്ചുപോരും.
അങ്ങനെ ആലോചിച്ചിട്ടേയില്ല. യോജിച്ച ഒരാള്‍ വന്നാല്‍ത്തന്നെ ഭരിക്കാന്‍ വരുന്ന ആളാണെങ്കില്‍ ദുഃഖമല്ലേ ഉണ്ടാവുക? തല്‍ക്കാലത്തേക്കാണ് വിവാഹമെങ്കില്‍ നോക്കാമായിരുന്നു. ലിവിംഗ് ടുഗദര്‍ പോലെ.
അഭിനയത്തേക്കാളും നൃത്തത്തില്‍ ശ്രദ്ധിക്കുന്നയാളാണ് ഭാരതി. കലയ്ക്കുണ്ടേി ഉഴിഞ്ഞുവച്ച ജീവിതം എന്നൊക്കെ പറയാം. അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് നൃത്തം. അതുകൊണ്ടാണ് ഈ പ്രായത്തിലും സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നത്. കേരളത്തിലും ഒരുപാട് വേദികളില്‍ അവര്‍ നൃത്തം ചെയ്തിട്ടുണ്ട്. ഞാന്‍ പോയി കണ്ടിട്ടില്ല. അതൊന്നും അവര്‍ക്കിഷ്ടമല്ല. വയസ്സായില്ലേ. ഇനിയെന്തിനാണ് ഈ തടിയും വച്ച് നൃത്തം ചെയ്യുന്നത് എന്നൊക്കെ ചോദിച്ചാല്‍ ദേഷ്യംവരും.

വളരെ ചെറുപ്രായത്തിലായിരുന്നു സത്താറിന്റെ വിവാഹം. അതും അന്നത്തെ ടോപ്പ് നായികയായ ജയഭാരതിയെ?

വിവാഹം കഴിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ, എപ്പോഴെങ്കിലും?
ശരിക്കുപറഞ്ഞാല്‍, വിവാഹം ഒരഡ്ജസ്റ്റ്മെന്റാണ്. ഓരോരുത്തരും വളര്‍ന്നു വലുതായി സ്വന്തമായി വ്യക്തിത്വം ഉണ്ടാക്കിയെടുക്കുമ്പോഴാണ് മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്കു വരുന്നത്. അവര്‍ക്കും വ്യക്തമായ അഭിപ്രായമുണ്ടാകാം. അവിടെ യോജിക്കാന്‍ പറ്റാതെ വരുമ്പോള്‍ ജീവിതം പരാജയപ്പെടും. ഞാനും ഭാരതിയും രണ്ട് ധ്രുവങ്ങളില്‍ നിന്നു വന്നവരാണ്. ഭാരതി അനിയത്തിമാരെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അവരെ വിവാഹം ചെയ്തയച്ചു. വീടും കുടുംബവും നോക്കി.
ഉത്തരവാദിത്വമുള്ള കുടുംബത്തില്‍ നിന്നാണ് അവര്‍ വന്നത്. ഞാനാവട്ടെ ഇതൊന്നുമില്ലാത്ത ആളാണ്. ആലുവ കടുങ്ങല്ലൂരില്‍ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനനം. പത്തുമക്കളില്‍ ഒന്പതാമന്. ദാരിദ്ര്യം എന്തെന്നുപോലും അറിഞ്ഞിട്ടില്ല. ഒരു തൊഴില്‍ പോലും അന്വേഷിച്ചു നടക്കേണ്ടിവന്നിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ അഭിനയത്തിലെത്തി. കൈനിറയെ കാശും കിട്ടി. അതുകൊണ്ടുതന്നെ ഉത്തരവാദിത്വവും കുറഞ്ഞു. ഈ രണ്ട് സ്വഭാവമുള്ള വ്യക്തികള്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. റെയില്‍പ്പാളം പോലെയാണത്.
പരസ്പരം ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് നല്ല രീതിയില്‍ പിരിഞ്ഞത്. വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലൊന്നുമില്ല. ഇപ്പോഴും ഞാന്‍ ഭാരതിയെ വിളിക്കാറുണ്ട്. മദ്രാസില്‍ പോയാല്‍ ഭാരതിയുടെ വീട്ടിലാണ് താമസിക്കുക. ഒരുപാട് മുറികളുള്ള വലിയൊരു വീടാണ് ഭാരതിയുടേത്. അവിടെ എനിക്കുവേണ്ടി ഒരു മുറിയുണ്ട്. അതില്‍ താമസിക്കും. കുറെ ദിവസം കഴിയുമ്പോഴേക്കും മടുക്കും. അപ്പോള്‍ തിരിച്ചുപോരും.
ജയഭാരതിയുമായി ഡൈവോഴ്സ് ആയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല?
അങ്ങനെ ആലോചിച്ചിട്ടേയില്ല. യോജിച്ച ഒരാള്‍ വന്നാല്‍ത്തന്നെ ഭരിക്കാന്‍ വരുന്ന ആളാണെങ്കില്‍ ദുഃഖമല്ലേ ഉണ്ടാവുക? തല്‍ക്കാലത്തേക്കാണ് വിവാഹമെങ്കില്‍ നോക്കാമായിരുന്നു. ലിവിംഗ് ടുഗദര്‍ പോലെ.
നൃത്തപരിപാടികളില്‍ ജയഭാരതി ഇപ്പോഴും ആക്ടീവാണല്ലോ?
അഭിനയത്തേക്കാളും നൃത്തത്തില്‍ ശ്രദ്ധിക്കുന്നയാളാണ് ഭാരതി. കലയ്ക്കുണ്ടേി ഉഴിഞ്ഞുവച്ച ജീവിതം എന്നൊക്കെ പറയാം. അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് നൃത്തം. അതുകൊണ്ടാണ് ഈ പ്രായത്തിലും സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നത്. കേരളത്തിലും ഒരുപാട് വേദികളില്‍ അവര്‍ നൃത്തം ചെയ്തിട്ടുണ്ട്. ഞാന്‍ പോയി കണ്ടിട്ടില്ല. അതൊന്നും അവര്‍ക്കിഷ്ടമല്ല. വയസ്സായില്ലേ. ഇനിയെന്തിനാണ് ഈ തടിയും വച്ച് നൃത്തം ചെയ്യുന്നത് എന്നൊക്കെ ചോദിച്ചാല്‍ ദേഷ്യംവരും.

മകന് ക്രിഷ് സിനിമയില്‍ വന്നെങ്കിലൂം പിന്നീട് കണ്ടില്ല?
അഞ്ചെട്ടുവര്‍ഷം യൂറോപ്പില്‍ പഠിച്ച കുട്ടിയാണ് ഉണ്ണി (ക്രിഷ് സത്താര്‍). ചിലി പോലുള്ള രാജ്യങ്ങളില്‍ ജോലി ചെയ്തു. ആ സമയത്താണ് 'ലേഡീസ് ആന്റ് ജെന്റില്‍മാനി'ല്‍ അഭിനയിക്കാന്‍ സംവിധായകന് സിദ്ധിഖ് വിളിച്ചത്. അതു കഴിഞ്ഞ് അവന് നായകനായി ഒരു സിനിമയും പുറത്തിറങ്ങി. 'നൂറാ വിത്ത് ലവ്'. രണ്ടു സിനിമയും കാര്യമായി ഓടിയില്ല. '22 ഫീമെയില്‍' തമിഴിലും തെലുങ്കിലും എടുത്തപ്പോള്‍ ഉണ്ണിയായിരുന്നു നായകന്. നല്ല അഭിനയമൊക്കെയായിരുന്നു. പക്ഷേ ഈ ഫീല്‍ഡില്‍ നില്ക്കാന് താല്‍പ്പര്യമില്ല. അതുകൊണ്ട് നിര്‍ബന്ധിക്കാനും പോയില്ല. ഇപ്പോള്‍ ലണ്ടനില്‍ റസ്റ്റോറന്റ് നടത്തുകയാണ്. ഇടയ്ക്ക് വിളിക്കും. മദ്രാസിലെ വീട്ടിലെത്തിയാല്‍ പിറ്റേ ദിവസം തന്നെ എന്നെ കാണാന്‍ വരും, കൊച്ചിയിലേക്ക്.
'ലേലം' കഴിഞ്ഞ് പതിനഞ്ചുവര്‍ഷക്കാലം സത്താറിനെ കണ്ടതേയില്ല. എവിടെയായിരുന്നു അത്രയുംകാലം?
ഞാനിവിടെ ആലുവയില്‍ തന്നെയുണ്ടായിരുന്നു. കുടുംബവുമായി പിണങ്ങി നടന്ന സമയമായിരുന്നു അത്. അതോടെ കൂട്ടുകാരുമായി കറങ്ങിനടന്നു. അഭിനയിക്കാനായി പലരും എന്നെ വിളിച്ചെങ്കിലും ഫോണില്‍പോലും കിട്ടിയില്ല. സിനിമയെ സീരിയസ്സായി കണ്ടില്ലെന്നതാണ് സത്യം. ഇടയ്ക്ക് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. അന്നും ഇന്നും സാധാരണ ജീവിതമാണ് എന്റേത്. വലിയ വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. രാത്രി മഴകൊള്ളാതെ കിടക്കാന്‍ ഒരിടം. അത്രയേ വേണ്ടു. ലക്ഷ്വറി ജീവിതം നയിക്കാത്തതിനാല്‍ സിനിമയില്ലാത്തപ്പോഴും പട്ടിണി കിടക്കേണ്ടിവന്നില്ല. പതിഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ദിവസം സംവിധായകന് ആഷിക് അബു '22 എഫ്.കെ'യിലേക്ക് വിളിച്ചു. തമാശയ്ക്ക് പറയുന്നതാവാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അത് നല്ല കഥാപാത്രമായിരുന്നു. അതോടെ തിരികെയെത്തി.
ഇപ്പോഴും സത്താറിനെ കാണുന്നത് അപൂര്‍വമാണ്. സിനിമകള്‍ കുറയുന്നതില്‍ ആശങ്കയുണ്ടോ?
ഒരിക്കലുമില്ല. ചെറിയ ചെറിയ സിനിമകളില്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. പക്ഷേ ശ്രദ്ധിക്കപ്പെടുന്നില്ല എന്നേയുള്ളൂ. സിനിമ കുറയുന്നതൊന്നും എന്നെ ബാധിക്കുന്നില്ല. അഭിനയിക്കാന്‍ ഇഷ്ടമാണ്. ഏതു റോള്‍ ചെയ്യാനും റെഡിയാണ്. ഇന്ററസ്റ്റിംഗ് ഫീല്‍ഡാണിത്. പുതിയ പുതിയ കഥാപാത്രങ്ങളായി അഭിനയിക്കാം. കറങ്ങിനടക്കാം. എന്നുവച്ച് റോളിന് വേണ്ടി അങ്ങോട്ടുപോയി ചോദിക്കില്ല. കാരണം എന്റെ വരവ് അങ്ങിനെയായിരുന്നു. ആകെയുള്ള കടപ്പാട് ആദ്യ സംവിധായകനായ വിന്‍സെന്റ് മാഷിനോട് മാത്രമാണ്.
കുട്ടിക്കാലത്ത് സിനിമ പോലും കാണാത്ത പയ്യന്, പിന്നീട് നായകനായി. അതും അന്നത്തെ സൂപ്പര്‍ സംവിധായകന് വിന്‍സെന്റ് മാഷിന്റെ ചിത്രത്തില്‍?
ഇപ്പോഴും എനിക്കദ്ഭുതമാണത്. കുടുംബത്തില്‍ എല്ലാവരും നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയ്ക്ക് പോകുന്നത് അപൂര്‍വമാണ്. 'ഉണ്ണിയാര്‍ച്ച' എന്ന സിനിമ തിയറ്ററില്‍ പോയി കണ്ടിട്ടുണ്ട്. അതില്‍ അഭിനയിച്ച സത്യനെ ഇഷ്ടമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സത്യന്മാഷ് മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. സിനിമ എന്റെ ജീനില്‍ ഉള്ളതുകൊണ്ടായിരിക്കാമത്. ആലുവ യു.സി. കോളജില്‍ പഠിക്കുമ്പോള്‍ ചെത്ത് പയ്യനായിരുന്നു ഞാന്‍. പെമ്പിള്ളേരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാനുള്ള ഒരവസരവും പാഴാക്കാറില്ല. എന്‍.എഫ്.വര്‍ഗീസാണ് അടുത്ത കൂട്ടുകാരന്. അവന് അന്നേ അഭിനയത്തോട് താല്‍പ്പര്യമാണ്. എങ്ങനെയെങ്കിലും സിനിമയിലെത്തണമെന്നാണ് ആഗ്രഹം. അവനാണ് എന്നെ ആദ്യമായി സ്റ്റേജിലേക്ക് കയറ്റിയത്.
ഒരു ദിവസം പത്രത്തിലൊരു പരസ്യം വന്നു-പ്രേംനസീറിന്റെയും ശാരദയുടെയും കൂടെ അഭിനയിക്കാന്‍ ഒരു പയ്യനെ വേണം. എന്റെ സുഹൃത്തായ മൂസ്സയുടെ നിര്‍ബന്ധം കൊണ്ടാണ് അപേക്ഷ അയച്ചത്. ഇന്റര്‍വ്യുവിന് വിളിച്ചു. എന്നെ കണ്ടപ്പോള്‍ സംവിധായകന് വിന്‍സെന്റ് മാഷിന് ഇഷ്ടപ്പെട്ടു. അതോടെ അവര്‍ തീരുമാനം മാറ്റി. പ്രേംനസീറും ശാരദയും വേണ്ട. പുതുമുഖങ്ങളെ വച്ചെടുക്കാം. അങ്ങനെയാണ് 'അനാവരണം' എന്ന സിനിമയില്‍ നായകനാവുന്നത്. പുനലൂരിലായിരുന്നു ഷൂട്ടിംഗ്. അതിരാവിലെ പുസ്തകവുമെടുത്ത് ആലുവയില്‍ നിന്ന് പുനലൂര്‍ ബസ്സിന് കയറും. ഷൂട്ടിംഗില്ലാത്തപ്പോള്‍ പഠിക്കും. അന്ന് ഞാന്‍ ഫൈനല്‍ എം.എയ്ക്ക് പഠിക്കുകയാണ്. എം.എ.പരീക്ഷ തീരുന്ന ദിവസമാണ് ആ സിനിമ റിലീസായത്. എന്റെ ക്ലാസിലെ മുഴുവന്‍ കുട്ടികളെയും കൂട്ടി ഞാന്‍ എറണാകുളം കവിത തിയറ്ററില്‍ പോയി സിനിമ കണ്ടു. അതോടെ കോളജില്‍ ഞാന്‍ താരമായി. എന്നേക്കാള്‍ നാടകത്തെയും സിനിമയെയും സ്നേഹിച്ച എന്‍.എഫ്.വര്‍ഗീസ് സിനിമയിലെത്തുന്നത് പതിനേഴുവര്‍ഷം കഴിഞ്ഞാണ്. 'ആകാശദൂതി'ലെ വില്ലനായി. അതും ഒരു നിയോഗമാണ്.
ചെയ്തതില്‍ കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നല്ലോ. ഷൂട്ടിംഗിനിടയില്‍ അപകടങ്ങളുണ്ടായിട്ടുണ്ടോ?
ഒരുപാടുണ്ട്. ഹസ്സന് സംവിധാനം ചെയ്ത 'ഭീമന്' എന്ന സിനിമയില്‍ നായകന് രഘുവായിരുന്നു. ഞാന്‍ വില്ലനും. പോലീസ് ഓഫീസറായിരുന്ന രഘുവിന്റെ ബോഡി കണ്ടാല്‍ത്തന്നെ പേടിയാവും. ഇറച്ചിയൊന്നുമില്ല. എല്ലുമാത്രം. ആദ്യഷോട്ടില്‍ത്തന്നെ ഒറ്റയിടിയാണ് എന്നെ. പെട്ടെന്നുള്ള ആക്ഷനില്‍ തടുക്കാന്‍ കഴിഞ്ഞില്ല. ചുണ്ടു പിളര്‍ന്ന് ചോര വന്നു. ആശുപത്രിയില്‍ പോയി സ്റ്റിച്ചിട്ടതിനുശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. പി.എന്‍.മേനോന്റെ 'കടമ്പ' എന്ന സിനിമയുടെ ഷൂട്ടിംഗ് കരിങ്കല്ക്വാറിയിലായിരുന്നു. ഒറിജിനാലിറ്റിക്ക് വേണ്ടി മേനോന് സാര്‍ ഡ്യൂപ്പുകളെയൊന്നും വയ്ക്കില്ല. മാത്രമല്ല, എന്റെയൊക്കെ ചെറുപ്പകാലമല്ലേ. എന്തിനും റെഡിയാണ്. ഒരുപാടു തവണ കരിങ്കല്ലില്‍ പോയി തലയും ശരീരവും ഇടിച്ചിട്ടുണ്ട്. അന്നെല്ലാം ആവേശമാണ്. അതിന്റെ ബാലന്‍സ് ഇപ്പോഴാണ് തലപൊക്കുന്നത്. ശരീരം മുഴുവനും വേദനയും മറ്റുമായി.

അറുപത്തിനാലു വയസ്സായി സത്താറിന്. ഇനിയും ഒറ്റയ്ക്കുതന്നെ ജീവിച്ചുകാണിക്കാനാണോ പ്ലാന്‍?
പ്രായമൊന്നും എന്നെ തളര്‍ത്തുന്നില്ല. എല്ലാവര്‍ക്കുമുള്ളതുപോലുള്ള അസുഖമേ എനിക്കുമുള്ളൂ. ഒരേയൊരു ആഗ്രഹമേ ഇനിയുള്ളൂ. വേദനിക്കാതെ മരിക്കണം. കിടന്നുപോകരുത്. കിടന്നുകഴിഞ്ഞാല്‍ നോക്കാന്‍ ആരുമില്ല. എന്റേത് നുറുപേരൊക്കെയുള്ള കൂട്ടുകുടുംബമായിരുന്നു. അന്നൊക്കെ ഒരസുഖം വന്നാല്‍ നോക്കാന്‍ ഇഷ്ടംപോലെ ആളുകളുണ്ട്. ഇപ്പോള്‍ അണുകുടുംബമായി. ആര്‍ക്കും ഒന്നിനും നേരമില്ല. അതിനാല്‍ ആരെയും ബുദ്ധിമുട്ടിക്കാതെ പോകണം. അതിന് ദൈവം കരുണ കാണിക്കുമായിരിക്കും.
സൗഹൃദങ്ങളുടെ സിനിമാക്കാലം
പണ്ടത്തെ സൗഹൃദങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. പ്രേംനസീറിന് പകരക്കാരനായാണ് ഞാന്‍ 'അനാവരണ'ത്തില്‍ നായകനാവുന്നത്. എന്നിട്ടും ഷൂട്ടിംഗ് കാണാന്‍ അദ്ദേഹം മദ്രാസിലെ എ.വി.എം സ്റ്റുഡിയോവില്‍ വന്നു. അന്നുവരെ ഒരുനോക്കു കാണാന്‍ കൊതിച്ച ആള് മുമ്പില്‍ വന്നപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സംവിധായകന് വിന്‍സെന്റ് മാഷ് നസീര്‍ സാറിന് എന്നെ പരിചയപ്പെടുത്തി.
''ഇത് സത്താര്‍. കൊച്ചിക്കാരനാണ്. ഈ സിനിമയിലെ പുതിയ നായകന്.''
അദ്ദേഹം എനിക്ക് ഷെയ്ക്ക്ഹാന്‍ഡ് തന്നു. പിന്നീട് അടുത്തിരുത്തി വീട്ടുവിശേഷങ്ങള്‍ ചോദിച്ചു. പോകാന്‍ നേരം പറഞ്ഞു.
''സത്താര്‍, നാളെ വീട്ടിലേക്ക് വരണം. നമുക്കൊന്നിച്ച് ഭക്ഷണം കഴിക്കാം.''
ഞാന്‍ സമ്മതിച്ചു. പിറ്റേ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഞങ്ങള്‍ കുറെനേരം സംസാരിച്ചു. ഭക്ഷണം കഴിച്ചു. അതൊന്നും മറക്കാന്‍ കഴിയില്ല. ഫീല്‍ഡിലെത്തിയ ഒരു പരിചയവുമില്ലാത്ത ഒരു പുതിയ പയ്യനെയാണ് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചത്. ഇന്നത്തെ കാലത്ത് ആരു ചെയ്യും? നസീര്‍ സാര്‍ മാത്രമല്ല, കെ.പി.ഉമ്മര്‍ക്കയും ബഹദൂര്‍ക്കയുമൊക്കെ സ്നേഹമുള്ളവരാണ്. ഞാനും രതീഷും നല്ല സുഹൃത്തുക്കളായപ്പോഴാണ് ഒരുമിച്ച് 'റിവഞ്ച്' പോലുള്ള സിനിമകള്‍ നിര്‍മ്മിച്ചത്. ജയനുമായും നല്ല കൂട്ടായിരുന്നു.
പണ്ടൊക്കെ എല്ലാ താരങ്ങളും താമസിച്ചിരുന്നത് ഒരു ഹോട്ടലിലാണ്. കോഴിക്കോട്ടാണെങ്കില്‍ മഹാറാണി, കൊച്ചിയില്‍ ബി.ടി.എച്ച്, തിരുവനന്തപുരത്ത് അമൃത. വൈകുന്നേരം ഷൂട്ടിംഗ് കഴിഞ്ഞാല്‍ എല്ലാവരും ഒന്നിച്ചിരിക്കും. ഇപ്പോള്‍ അതൊന്നുമില്ല. ഓരോ താരത്തിന്റെയും ഗ്രേഡ് അനുസരിച്ച് ഹോട്ടലുകളും മാറും. ലൊക്കേഷനില്‍ വന്നാല്‍ പോലും ഫുള്‍ടൈം കാരവനിലാണ്. ആരും പരസ്പരം കാണാറേയില്ല. ആകെ കാണുന്നത് അമ്മയുടെ ജനറല്‍ബോഡി മീറ്റിംഗിലാണ്. വര്‍ഷത്തിലൊരിക്കലുള്ള ആ മീറ്റിംഗ് ഒരിക്കലും ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നില്ല എന്നത് മറ്റൊരു സത്യം.

Comments