കൊല്ലം: ബൈപാസ് ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രിയുടെ എസ്.പി.ജി സുരക്ഷയ്ക്കായി നല്കിയ കാറുകളുടെ വാടക കിട്ടാതെ കൊല്ലത്തെ ടാക്സി ഡ്രൈവര്‍മാര്‍. ജനുവരി പകുതിക്ക് നടന്ന പരിപാടി കഴിഞ്ഞ് എട്ടു മാസമായിട്ടും അധികൃതരുടെയും വിവിധ വകുപ്പുകളുടെയും ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്നും ചെരുപ്പ് തേഞ്ഞെന്നുമാണ് ഡ്രൈവര്‍മാരുടെ പരാതി. കാറുകളുടെ വാടകയും ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും വിവരവും നല്‍കിയിട്ടും ഒരു വിവരവുമില്ലാതെ പണം കിട്ടാനായി ഓഫീസുകള്‍ തോറും കയറിയിറണ്ടേണ്ട സ്ഥിതിയിലാണ്.
ജനുവരി 15നു നടന്ന പരിപാടിക്കുവേണ്ടി 15 ഇന്നോവ കാറുകളാണ് ഉപയോഗപ്പെടുത്തിയത്. ആര്.ടി.ഒയുടെ നിര്‍ദേശ പ്രകാരം വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും രേഖകള്‍ സഹിതം എ.ആര് ക്യാംപിലാണു വാഹനങ്ങള്‍ എത്തിച്ചത്. ഐ.ടി.ഡി.ജി (ഇന്‍ഡിപെഡന്റ് ടാക്സി ഡ്രൈവേഴ്സ് ഗ്രൂപ്പ്) വഴി കണ്ടെത്തിയ വാഹനങ്ങള്‍ അഞ്ചു മുതല്‍ ആറു ദിവസം വരെയാണ് നല്‍കിയത്. ഇന്ധന ചാര്‍ജ് ഉള്‍പ്പെടെ 2,800 രൂപ ദിവസ വാടകയും 200 രൂപ ബാറ്റയും ഉള്‍പ്പെടെ 3,000 രൂപയാണ് ഒരു ദിവസത്തെ നിരക്ക്. എന്നാല്‍ ഈ തുക നാളിതുവരെയായിട്ടും കിട്ടിയിട്ടില്ലെന്നാണ് പരാതി.
പരിപാടി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണം കിട്ടാതെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനായി വിട്ടു നല്കിയ കാറുകളുടെ വാടകയ്ക്കായി ഉടമകള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. വാഹനങ്ങള്‍ ഓടിയ ദിവസങ്ങളും ചെലവും സഹിതമുള്ള ചാര്‍ട്ട് പരിപാടിക്കു ശേഷം കലക്ടറേറ്റില്‍ നല്‍കിയതാണ്. ഒടുവില്‍ കലക്ടറേറ്റില്‍നിന്നു നല്കിയ കത്തുമായി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തി. എന്നാല്‍ ടൂറിസം വകുപ്പിലേക്കു റിപ്പോര്‍ട്ട് കൈമാറിയെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. അതിന് ശേഷം ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.

Comments