
ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ആതര്‍ എനര്‍ജി എന്‍ട്രി ലെവല്‍ മോഡല്‍ ആതര്‍ 340യുടെ നിര്‍മാണം അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. നിലവില്‍ ബെംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് ആതര്‍ ഇലക്ട്രിക് സ്കൂട്ടറുകള് ലഭ്യമായിട്ടുള്ളത്.
99 ശതമാനം ഉപഭോക്താക്കളും ഉയര്‍ന്ന ഫീച്ചേഴ്സുള്ള ആതര്‍ 450 ഇലക്ട്രിക് സ്കൂട്ടറാണ് തിരഞ്ഞെടുക്കുന്നത് അതിനാല്‍ ആതര്‍ 340 മോഡലിനോട് വിടപറയുകയാണെന്ന് സോഷ്യല്‍ മീഡിയകളിലൂടെ കമ്പനി വ്യക്തമാക്കി.
ആതര്‍ 340-യില്‍ 1.92 kWh ലിഥിയം അയോണ്‍ ബാറ്ററിയും ബ്രഷ്ലെസ് ഡിസി ഇലക്ട്രിക് മോട്ടോറുമാണുണ്ടായിരുന്നത്. പരമാവധി 6 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമാണ് വാഹനം നല്‍കിയിരുന്നത്.
ഉയര്‍ന്ന മോഡലായ ആതര്‍ 450യില്‍ 2.4kWh ലിഥിയം അയേണ്‍ ബാറ്ററിയാണുള്ളത്. 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ നല്‍കും.
340യില്‍ ഒറ്റചാര്‍ജില്‍ 45-60 കിലോമീറ്ററാണ് സഞ്ചരിക്കാന്‍ സാധിച്ചിരുന്നത്. ഇനി കൂടുതല്‍ ശ്രദ്ധ ആതര്‍ 450 മോഡലിലും ഭാവി ഉല്പ്പന്നങ്ങളിലുമായിരിക്കുമെന്നും ആതര്‍ എനര്‍ജി വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റില്‍നിന്നും ആതര്‍ 340 മോഡല്‍ കമ്പനി ഒഴിവാക്കി.






