ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി നീട്ടി. ഒക്ടോബര്‍ മൂന്ന് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാര്‍ ജയിലില്‍ തുടരേണ്ടിവരും.
ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. തീഹാര്‍ ജയിലില്‍ കിടക്കുന്നതിന് പകരം എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുമില്ല.
സെപ്തംബര്‍ അഞ്ചിനാക് ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചിദംബരം. സെപ്തംബര്‍ 19 വരെയായിരുന്നു ജുഡീഷ്യല്‍ കസ്റ്റഡി. തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരമിപ്പോള്‍ ഉള്ളത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ആയതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗററി സുരക്ഷയാണ് ചിദംബരത്തിനുള്ളത്.

Comments