
തിരുവനന്തപുരം : സംസ്ഥാനത്ത് പാലിനും മുട്ടയക്കും പുറമെ ബീഫിനും വില കൂടും . ഓള് കേരള മീറ്റ് മര്ച്ചന്റെ്സ് അസോസിയേഷന് ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലകൂട്ടാനുളള തീരുമാനമെടുത്തത് . പുതുക്കിയ വിലയനുസരിച്ച് എല്ലുളളതിന് കിലോയക്ക് 400 രൂപയും എല്ലില്ലാത്തിതിന് കിലോയക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുളളതിന് കിലോയക്ക് 340 രൂപയും എല്ലില്ലാത്തിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില .
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് വില വര്‍ദ്ധിച്ചതാണ് ഇറച്ചിയുടെ വില വര്‍ദ്ധിക്കാന്‍ കാരണം.
മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും വില വര്‍ദ്ധിക്കാന്‍ കാരണമായി. മറ്റ് ജില്ലകളിലും സാഹചര്യമനുസരിച്ച് വില വര്‍ദ്ധിക്കും. നിലവില്‍ തെക്കന്‍ മേഖലകളില്‍ 520 മുതല്‍ 600 രൂപക്ക് വരെ കച്ചവടം ചെയ്യുന്നവരുണ്ട്.
അതേസമയം സംസ്ഥാനത്ത് കോഴിമുട്ടയുടെ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു . 5.50 രൂപ ഉണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോള്‍ ചില്ലറ വിപണിയില്‍ 8.10 രൂപയാണു വില.നാടന്‍ കോഴിമുട്ടയ്ക്ക് 9 രൂപയില്‍ നിന്ന് ഉയര്‍ന്ന് നിലവില്‍ 12 രൂപ മുതലാണ് കടകളില്‍ ഈടാക്കുന്നത്.മുട്ടയക്ക് പുറമെ മില്‍മ പാലിനും തൈരിനും ഉയര്‍ന്നിരുന്നു . മഞ്ഞ കവര്‍ പാല്: 27 രൂപ, നീല കവര്‍ പാല്: 30 രൂപ, ഓറഞ്ച് കവര്‍ പാല്: 30 രൂപ, പച്ച കവര്‍ പാല്: 32 രൂപ, കൗ മില്‍ക് – ഒരു ലിറ്റര്‍ ബോട്ടില്‍: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.






