
കൊല്ലം : ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി പങ്കിട്ടെടുക്കുന്ന ആ ആറ് ഭാഗ്യവാന്മാര് ഇപ്പോള്‍ എങ്ങും ചര്‍ച്ച. 12 കോടി പേലെയുള്ള വലിയ സമ്മാനം ഒരാള്‍ക്കായി കിട്ടുന്നതിലും എന്തുകൊണ്ടും നല്ലതാണ് ദൈവത്തിന്റെ ഈ നിശ്ചയം എന്നു തന്നെയാണ് എല്ലാവര്ക്കും ഇതേക്കുറിച്ച് പറയാനുമുള്ളത്.
ഇനിയുള്ള ഈ പണം എങ്ങനെ വീതിച്ചു നല്‍കും എന്നതാണ്. സാധാരണ ഗതിയില്‍ രണ്ടുപേര്‍ ചേര്‍ന്നെടുക്കുന്ന ലോട്ടറിയ്ക്ക് സമ്മാനം ലഭിക്കുമ്പോള്‍ ജോയിന്റ് അക്കൗണ്ട് തുറന്ന് പണം നിക്ഷേപിച്ചു നല്‍കുകയാണ് ചെയ്യാറ്. എന്നാല്‍, ആറുപേര്‍ ഉള്‍പ്പെട്ട ഒരു സംഘത്തിന് ഭാഗ്യം വീണതോടെ നടപടി ക്രമങ്ങളിലും മാറ്റം വരും.
ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേയ്ക്ക് തുക കൈമാറാന്‍ കഴിയില്ല. പകരം ആറുപേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണ് വേണ്ടത്.
ഇതുപ്രകാരം ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശ്ശൂര്‍ പറപ്പൂര് പുത്തൂര്‍ വീട്ടില്‍ പി.ജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടി എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് തീരുമാനം. ഈ ഇടപാടുകളിലൊന്നും വകുപ്പ് ഇടപെടില്ലെന്നു മാത്രം.






