ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് തുടക്കം കുറിക്കുന്നത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് മൈതാനത്താണ്. ട്വന്റി20 ടീമില്‍ അംഗമല്ലാതിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ടീമില്‍ ചേരുന്നതിനായി ഇന്ത്യയിലേയ്ക്ക് യാത്രതിരിച്ചു കഴിഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍ലൈന്‍സിനെ പഴിച്ചുകൊണ്ടാണ് ഫാഫ് ഡുപ്ലെസിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ദുബായില്‍ എത്താനുള്ള ഫാഫ് ഡുപ്ലെസിസിന്റെ ബ്രിട്ടീഷ് എയര്‍ലൈന്‍സ് വിമാനം നാലു മണിക്കൂറോളം വൈകിയതിനാല്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാനം താരത്തിന് നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലേയ്ക്കുള്ള അടുത്ത വിമാനത്തിനായി പത്തു മണിക്കൂറോളമാണ് കാത്തിരിക്കേണ്ടി വന്നത്. ദേഷ്യമുള്ള ഇമോജി ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടാണ് ഫാഫ ഡുപ്ലെസിസ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

എന്നാല്‍ അല്പസമയത്തിനു ശേഷം താരം വീണ്ടും ട്വീറ്റുമായി രംഗത്തെത്തി. 'ജീവിതം നിങ്ങള്‍ക്ക് കയ്പേറിയ അനുഭവം തരുമ്പോള്‍ അതിനെ മധുരമുള്ളതാക്കുക. എന്റെ ക്രിക്കറ്റ് ബാഗും് ഇതുവരെ എത്തിയിട്ടില്ല. ഇപ്പോള്‍ ചെറിയൊരു സന്തോഷം തോന്നുന്നു. പക്ഷെ ഇന്നത്തെ ബ്രിട്ടീഷ് എയര്‍വെയ്സില്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വിമാനയാത്ര അനുഭവം ആയിരുന്നു. എന്റെ ക്രിക്കറ്റ് ബാഗ് എങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ'.. ഡുപ്ലെസിസ് കുറിച്ചു. ഇതിനു മറുപടിയായി സഹായം ആവശ്യമെങ്കില്‍ താരത്തിന് തങ്ങളെ നേരിട്ട് ബന്ധപ്പെടാമെന്ന് ബ്രിട്ടീഷ് എയര്‍വെയ്സ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് എയര്‍ലൈന്‍സിനെതിരെ ആരാധകര്‍ വന്‍ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.

Comments