
ചവറ : ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൃത്താധ്യാപിക മരിച്ചു. മകളുടെ മൊഴിയെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ ചെറുശേരിഭാഗം മഞ്ജീരം (പുറം ചുറ്റില്‍) കലാക്ഷേത്ര മഞ്ജുമോള്‍ (42) ആണ് മരിച്ചത്. ഭര്‍ത്താവ് കെ.ദീപ്തി കുമാറിനെ (51) മകളുടെ മൊഴിയെ തുടര്‍ന്ന് വധശ്രമത്തിനു കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. 15 നു രാവിലെ ബെഡ് റൂമില്‍ അവശനിലയില്‍ കണ്ട മഞ്ജുവിനെ ബന്ധുക്കളെത്തി കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞദിവസം രാത്രി മകള്‍ പൂജിത (18) ബന്ധുവിനൊപ്പം ചവറ പൊലീസ് സ്റ്റേഷനിലെത്തുകയും പിതാവ്, മദ്യത്തില്‍ വിഷം കലര്‍ത്തി മാതാവിന് കൊടുത്തതായും തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചതായും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
എസ്എച്ച്ഒ എ.നിസാമുദീന്റെ നേതൃത്തിലുളള പൊലീസ് മഞ്ജുവിന്റെ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലാണെന്ന് ഡോക്ടര്‍ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഭര്‍ത്താവ് ദീപ്തി കുമാറിനെതിരെ വധശ്രമത്തിനു കേസെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പത്തോടെ മഞ്ജു മരിച്ചു.
മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവുകയുളളൂവെന്ന് പൊലീസ് വ്യക്തമാക്കിയത്. ദുരൂഹ സാഹചര്യത്തില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കാതിരുന്നതിനെ സംബന്ധിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
മൂകാംബിക സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മഞ്ജു. മകന് ശ്രീഹരി, മകള്‍ പൂജിത. തൃശൂര്‍ സ്വദേശിനിയാണ് മഞ്ചജു. എസ്എച്ച്ഒ നിസാമുദീന്‍, എസ്ഐ എസ്.സുഖേഷ് , ഗ്രേഡ് എസ്ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജി എന്നിവരുടെ നേതൃത്തിലാണ് അന്വേഷണം.






