
സോയ ഫാക്ടര്‍ എന്ന ചിത്രിലൂടെ വീണ്ടും ബോളീവുഡില്‍ തിളങ്ങുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്മാന്. ബോളിവുഡ് താരസുന്ദരി സോനം കപൂറിനൊപ്പം ദുല്‍ഖര്‍ നായക വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. മുംബൈയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ദുല്‍ഖറിനൊപ്പം ഭാര്യ അമാലും എത്തിയിരുന്നു. സ്റ്റൈലിഷ് ലുക്കിലുളള ഇവരുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.
1983ല്‍ ഇന്ത്യന്‍ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സോളങ്കിയെന്ന പെണ്‍കുട്ടിയെ ലോകകപ്പ് ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തില്‍ വേഷമിടുന്നത്. 2008 ല്‍ പ്രസിദ്ധീകരിച്ച സനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുളള നോവലിനെ ആസ്പദമാക്കിയവണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിണ്യാസും ആഡ്ലാബ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.






