
മഹീന്ദ്ര എക്സ്യുവി 500-ന്റെ പെട്രോള് പതിപ്പ് നിര്ത്താന് കമ്പനി ഒരുങ്ങുന്നു. അതോടൊപ്പം വേരിയന്റിന്റെ അടിസ്ഥാനത്തില് 1000 രൂപ മുതല് 8000 രൂപ വരെ എക്സ്യുവി500-ന്റെ ഡീസല് മോഡലിന് വില ഉയര്ത്തുന്നുമുണ്ട്.
വില ഉയര്ത്തുന്നതിനൊപ്പം എക്സ്യുവി 500 പെട്രോള് എന്ജിന് പതിപ്പിന്റെയും ഡീസല് പതിപ്പിലെ ഉയര്ന്ന വകഭേദമായ ഓട്ടോമാറ്റിക് ഓള് വീല് ഡ്രൈവ് മോഡലിന്റെയും ഉത്പാദനം അവസാനിപ്പിക്കുന്നതായും മഹീന്ദ്ര അറിയിച്ചിരുന്നു.
മഹീന്ദ്ര എക്സ്യുവി 500-ന് ഡബ്ല്യു3 മുതല് ഡബ്ല്യു 11 ഓപ്ഷണല് ഓട്ടോമാറ്റിക് വരെ 11 വേരിയന്റുകളാണുള്ളത്. 12.31 ലക്ഷം രൂപ മുതല് 18.62 ലക്ഷം രൂപ വരെയാണ് ഈ വേരിയന്റുകളുടെ ഡല്ഹിയിലെ എക്സ്ഷോറൂം വില.
140 ബിഎച്ച്പി കരുത്തും 320 എന്എം ടോര്ക്കുമേകുന്ന 2.2 ലിറ്റര് എന്ജിനാണ് എക്സ്യുവി 500-ന്റെ പെട്രോള് മോഡലില് പ്രവര്ത്തിച്ചിരുന്നത്. 155 ബിഎച്ച്പി കരുത്തും 360 എന്എം ടോര്ക്കുമേകുന്ന 2.2 ലിറ്റര് ഡീസല് എന്ജിനാണ് ഓള് വീല് ഡ്രൈവ് മോഡലിലുള്ളത്.







Comments