
പരിഷ്കരിച്ച റെനോ ക്വിഡ് വിപണിയിൽ എത്താൻ പോകുന്നു. ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ചോർന്നിട്ടുണ്ട്. ഈ ചിത്രങ്ങളിൽ കാറിന്റെ പുറമേ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വ്യക്തമാണ്. ഉല്‍സവ കാലത്തിന് മുന്നോടിയായി പുതിയ റെനോ ക്വിഡ് വിപണിയിലെത്തും. വിപണിയിൽ മാരുതി സുസുകി എസ്-പ്രെസോ, ഡാറ്റ്സണ്‍ റെഡി-ഗോ എതിരാളികളായിരിക്കും.
നിരവധി മാറ്റങ്ങളോടെയാണ് ഫേസ്ലിഫ്റ്റ് ചെയ്ത റെനോ ക്വിഡ് വരുന്നത്. റെനോ കെ-ഇസഡ്ഇ ഇവി കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് ഡിസൈന്‍ ഭാഷ. പരിഷ്കരിച്ച ഗ്രില്ലില്‍ ഹണികോംബ് മെഷിന് പകരം മൂന്ന് അഴികള്‍ നല്കിയിരിക്കുന്നു. സ്പ്ലിറ്റ് ഹെഡ്ലാംപുകളാണ് നല്‍കിയിരിക്കുന്നത്.
പ്രധാന ഹെഡ്ലാംപ് ക്ലസ്റ്റര്‍ കാണാനാകുന്നത് ബംപറിലാണ്. സ്പോര്‍ട്ടി ലുക്കിനായി ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പിറകില്‍ കുറച്ച് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. കുത്തനെ നല്കിയ റിഫ്ളക്റ്ററുകള്‍ സഹിതം ടെയ്ല്‍ലൈറ്റുകള്‍ പരിഷ്കരിച്ചു. ഗണ്‍മെറ്റല്‍ ഗ്രേയിലാണ് അലോയ് വീലുകളിൽ.
800 സിസി, 3 സിലിണ്ടര്‍ പെട്രോള്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്നിവയായിരിക്കും എന്ജിന് ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരിക്കും ട്രാന്സ്മിഷന് ഓപ്ഷനുകള്‍. കാറിനകം അകത്തളം എങ്ങനെയാണെന്ന് വ്യക്തമല്ല. എന്നാല്‍ ഈയിടെ പുറത്തിറക്കിയ റെനോ ട്രൈബറില്നിന്ന് ഫീച്ചറുകള്‍ കടമെടുക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ.






