
കഴിഞ്ഞ ദിവസമാണ് ആമി ജാക്സണ് ആണ്‍കുഞ്ഞ് പിറന്നത്. സമൂഹമാധ്യമങ്ങളുടെ താരം തന്നെയാണ് അമ്മയായ വിവരം ആരാധകരുമായി പങ്ക്വെച്ചത്. ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഞങ്ങളുടെ മാലാഖ, ഭൂമിയിലേക്ക് സ്വാഗതം. തന്റെ കാമുകന് ജോര്‍ജിനൊപ്പമുള്ള ചിത്രമാണ് ആമി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രം പങ്ക്വെച്ചത്.
ഇപ്പോള്‍ മകന്റെ പുതിയ വീഡിയോ പങ്ക്വെച്ചിരിക്കുകയാണ് താരം. വീഡിയോയിക്ക് കുറിപ്പായി അവന് ലേകത്തോട് ഹായ് പറയുകയാണ് എന്ന് ആമി പറഞ്ഞു.
ജോര്‍ജുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ അമ്മയാകാന്‍ പോകുന്ന വാര്‍ത്ത താരം പങ്ക്വെക്കുന്നത്. ഗര്‍ഭകാലത്തെ ചിത്രങ്ങളും ആമി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക്വെച്ചിരുന്നു. വലിയ വയറും വയറിലെ സ്ട്രെച്ച് മാര്‍ക്കും ശരീരത്തിലെ മാറ്റങ്ങളും ആമി പങ്ക്വെച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇരുവരും തങ്ങള്‍ക്ക് കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരം ട്വിറ്ററിലൂടെ പങ്ക്വെച്ചത്.
തമിഴ് ചിത്രമായ മദ്രാസ് പട്ടണത്തിലൂടെയാണ് ആമി സിനിമയിലേക്ക് എത്തുന്നത്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യതത്. ശങ്കര്‍ സംവിധാനം ചെയ്ത 2.0 ആണ് അവസാനമായി ആമി അഭിനയിച്ച ചിത്രം.






