വിമാനയാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി രജനീകാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി കയാദു ലോഹര്‍. ഹൈദരാബാദിലേക്കുളള വിമാനയാത്രയിലാണ് താരം തലൈവര്‍ക്കൊപ്പം തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തത്. രജനീകാന്തിനൊപ്പമുളള മനോഹരമായൊരു സെല്‍ഫി ചിത്രവും കയാദു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
"എനിക്ക് ഇപ്പോഴും സ്വപ്നം കാണുന്നത് പോലെയാണ് തോന്നുന്നത്! ഏറ്റവും വലിയ ആരാധികയായിരുന്ന ഞാന്‍, എങ്ങനെയാണെന്നറിയില്ല, ഒരു വിമാനയാത്രയില്‍ രജനീകാന്ത് സാറിന്റെ തൊട്ടടുത്ത സീറ്റില്‍ ചെന്നിരിക്കുകയാണുണ്ടായത്... ഇത് സംഭവിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തെ കണ്ട നിമിഷം എന്റെ മനസ്സില്‍ 'സുന്ദരി' എന്ന പാട്ട് മുഴങ്ങാന്‍ തുടങ്ങി, ഞാന്‍ പെട്ടെന്ന് തന്നെ മറ്റൊരു ലോകത്തേക്ക് എത്തിപ്പെട്ടു.
എത്രമാത്രം അവിശ്വസനീയവും അപ്രതീക്ഷിതവുമായ ഒരു നിമിഷം... എന്റെ ദിവസം മനോഹരമായി. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം ഒരേ സ്ക്രീന്‍ പങ്കിടാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. #തലൈവര്‍. എന്നെ കാണാന്‍ ഒരു ഉരുളക്കിഴങ്ങ് പോലെയുണ്ട്," എന്നായിരുന്നു കയാദു കുറിച്ചത്.

തന്റെ സൂപ്പർതാര പദവിയുടെ ജാഡകളൊന്നുമില്ലാതെ, സാധാരണക്കാരോടൊപ്പം വിമാനങ്ങളുടെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാനും ആരാധകരുടെ സ്നേഹം നിറഞ്ഞ സമീപനങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാനും രജനീകാന്ത് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.
നിലവില്‍ നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' എന്ന രജനികാന്ത് ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
രജനീകാന്തിനൊപ്പം രമ്യ കൃഷ്ണന്, യോഗി ബാബു എന്നിവരും, ഒപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്, ജാക്കി ഷ്രോഫ് തുടങ്ങിയ മുന്‍നിര താരങ്ങളുടെ കാമിയോ വേഷങ്ങളും ചിത്രത്തിലുണ്ട്. വരുന്ന ഒക്ടോബര്‍ 15-ന് ചിത്രം തിയേറ്ററുകളിലെത്തും

Comments