നടൻ അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മക്കളായ അല്ലു അയാൻ, അല്ലു അർഹ, ഒപ്പം തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കൾ എന്നിവരോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളാണ് സ്നേഹ ആരാധകരുമായി പങ്കുവെച്ചത്.
പച്ചപ്പുനിറഞ്ഞ ഉദ്യാനത്തിൽ മക്കൾക്കും വളർത്തുനായ്ക്കൾക്കുമൊപ്പം സമയം ചെലവഴിക്കുന്ന മനോഹരമായ ചിത്രങ്ങൾക്കൊപ്പം സ്നേഹ കുറിച്ച വരികൾ ഇങ്ങനെയായിരുന്നു: “എന്റെ ഹൃദയം നിറയ്ക്കുന്ന ചെറിയ മനുഷ്യരും, വീടിനെ യഥാർത്ഥ വീടുപോലെ തോന്നിപ്പിക്കുന്ന ചെറിയ കാലടികളും. എന്റെ ലോകം, ചിത്രങ്ങളിൽ.”

എന്നാൽ, ചിത്രങ്ങളിൽ അല്ലു അർജുൻ ഇല്ലാത്തത് ആരാധകരുടെ ശ്രദ്ധയിൽ പെടുകയും, താരം എവിടെയെന്ന അന്വേഷണവുമായി നിരവധി പേർ കമന്റ് ബോക്സിൽ എത്തുകയും ചെയ്തു.
2011 മാർച്ചിലായിരുന്നു അല്ലുവും സ്നേഹയും വിവാഹിതരായത്. സന്തോഷം നിറഞ്ഞ കുടുംബജീവിതം നയിക്കുന്ന ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണുള്ളത്.
അതേസമയം, സംവിധായകൻ അറ്റ്ലിക്കൊപ്പം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാക്ക' ആണ് അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. ബോളിവുഡ് താരം ദീപിക പദുകോൺ നായികയായി എത്തുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് താരം വിൽ സ്മിത്ത് അല്ലു അർജുന്റെ വില്ലനായി ) എത്തുമെന്ന റിപ്പോർട്ടുകളും സിനിമ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

Comments