
അനു ഇമ്മാനുവലിന്റെ ഇംഗ്ലിഷിനെ ട്രോളി തമിഴ് കോമഡി താരം സൂരി. പാണ്ഡ്യരാജിന്റെ സംവിധാനത്തില്‍ ശിവകാര്ത്തികേയന് നായകനാകുന്ന 'നമ്മ വീട്ടു പിളൈള' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയില്‍ പ്രചരിക്കുന്നത്.
സ്റ്റേജില്‍ ക്ഷണിച്ച അനു ഇംഗ്ലിഷിലാണ് പ്രസംഗം തുടങ്ങിയത്. വേദിയിലിരിക്കുന്നവര്‍ക്ക് അത് മനസിലാക്കാതെ വന്നപ്പോള്‍ അവതാരകന് ഇടപ്പെട്ടു. അനുവിന്റെ ഇംഗ്ലിഷ് മനസ്സിലാകാന്‍ ഒരു പരിഭാഷകന് വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഇതിനായി വേദിയിലേയ്ക്ക് എത്തിയത് കോമഡി താരമായ സൂരിയാണ്. പിന്നെ അവിടെ നടന്നത് സിനിമയെ വെല്ലുന്ന കോമഡി രംഗങ്ങളും. അനുവിന്റെ ഇംഗ്ലിഷ് പ്രസംഗം പരിഭാഷപ്പെടുത്തി സൂരി, തമിഴില്‍ പറഞ്ഞ വാക്കുകളാണ് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചത്.
അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. ഐശ്വര്യ രാജേഷും പ്രധാനവേഷത്തില്‍ എത്തുന്നു. സമുദ്രക്കനി, ഭാരതിരാജ, നടരാജ് ,സൂരി ,യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിന് ശേഷം ശിവകാര്ത്തികേയന് നായകനായി എത്തുന്ന ചിത്രമാണിത്. ഡി.ഇമ്മന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.






