
നവാഗതനായ അരുണ്‍ ബോസ് ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം 'ലൂക്ക' അതിതീവ്ര പ്രണയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ചിത്രത്തിലെ മനോഹരമായ പ്രണയരംഗങ്ങള്‍ യുട്യൂബിലൂടെ പുറത്തുവന്നിരിക്കുന്നു. സിനിമയുടെ ഡിവിഡി റിലീസിന് മുന്നോടിയായാണ് ചിത്രത്തിലെ പ്രധാനരംഗങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
ചിത്രം തിയറ്ററുകളിലും മികച്ച വിജയം നേടി. നിഹാരിക എന്ന നായിക വേഷത്തില്‍ എത്തുന്നത് അഹാന കൃഷ്ണകുമാറാണ്. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്, ഗോകുല്‍ നാഥ് ജി. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ്.
നിതിന്‍ ജോര്‍ജ്, രാജേഷ് ശര്‍മ്മ, വിനീത കോശി, ഷാലു റഹീം തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. സൂരജ് എസ്.കുറുപ്പ് പശ്ചാത്തല സംഗീതം.






