
ചൈനയിലെ ഒരു കുടുംബം 23 വിവാഹ മോചനങ്ങളും അത്രയും വിവാഹങ്ങളും നടത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ലി ഷുയിയിലെ ഒരു കുടുംബമാണ് ഒരു മാസം കൊണ്ട് 23 വിവാഹമോചനങ്ങള്‍ നടത്തിയത്. വികസന പദ്ധതിക്കായി വീട് പൊളിച്ചുനീക്കുമ്പോള്‍ ഗവണ്മെന്റ് നല്കുന്ന നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ച് കിട്ടുന്നതിന് വേണ്ടിയാണ് പാന്‍ എന്നയാള്‍ ഇത്തരത്തില്‍ വിവാഹം കഴിക്കുകയും വിവാഹ മോചിതനാകുകയും ചെയ്തത്.
പാന്‍ അയാളുടെ മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു. അങ്ങനെ നഷ്ടപരിഹാരത്തുകയ്ക്ക് അവരേയും അര്‍ഹയാക്കി. രണ്ടാഴ്ച കഴിഞ്ഞ് പാന്‍ ഭാര്യയുമായി വീണ്ടും വിവാഹമോചനം നേടി. ഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. അങ്ങനെ അവരേയും നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമാക്കി. വീട്ടിലെ എല്ലാവര്ക്കും 40 ചതുരശ്ര മീറ്റര്‍ വീതം സ്ഥലം ലഭിക്കാനായിരുന്നു ഇത്. എന്നാല്‍ പെട്ടെന്ന് വീട്ടില്‍ 13 അംഗങ്ങളായത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ പാനിനെതിരെ നടപടി തുടങ്ങി. സംഭവത്തില്‍ പാന്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്തു.






