
ഈക്കോ പരിഷ്കരിക്കാന് മാരുതി സുസുകി തീരുമാനിച്ചു. മാരുതി സുസുകി ഈക്കോ വാഹനത്തിന് ബിഎസ് 6 എന്ജിന് ലഭിക്കും. ബിഎസ് 6 പാലിക്കുന്നതോടെ മാരുതി സുസുകി ഈക്കോയുടെ വില വര്ധിക്കും. നിലവില് 3.52 ലക്ഷം മുതല് 4.86 ലക്ഷം രൂപ വരെയാണ് ഡെല്ഹി എക്സ് ഷോറൂം വില.
1.2 ലിറ്റര് ജി സീരീസ് പെട്രോള് എന്ജിനാണ് ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റുമെന്നാണ് സൂചന. ബിഎസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള് പാലിക്കുന്നതാണ് നിലവിലെ ഈ 1,196 സിസി, 4 സിലിണ്ടര് മോട്ടോര്. ബിഎസ് 6 എന്ജിനായി മാറുന്നതോടെ കരുത്ത്, ടോര്ക്ക്, ഇന്ധനക്ഷമത എന്നിവയില് കുറവ് വരുമെന്ന് പ്രതീക്ഷിക്കാം. പെട്രോള് ഉപയോഗിക്കുമ്പോള് 73 എച്ച്പി കരുത്തും 101 എന്എം ടോര്ക്കും ഉല്പ്പാദിപ്പിക്കുന്നു. സിഎന്ജി ഉപയോഗിക്കുമ്പോള് 63 എച്ച്പി, 85 എന്എം എന്നിങ്ങനെയാണ് ഔട്ട്പുട്ട്. 5 സ്പീഡ് മാന്വല് ഗിയര്ബോക്സ് എന്ജിനുമായി ചേര്ത്തുവെച്ചു. 15.37 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഒരു കിലോഗ്രാം സിഎന്ജി നിറച്ചാല് 21.94 കിലോമീറ്റര് സഞ്ചരിക്കാം.
ഡ്രൈവര്സൈഡ് എയര്ബാഗ്, എബിഎസ്, റിയര് പാര്ക്കിംഗ് സെന്സറുകള് എന്നീ സുരക്ഷാ ഫീച്ചറുകള് നല്കി മാരുതി സുസുകി ഈക്കോ ഈ വര്ഷം പരിഷ്കരിച്ചിരുന്നു. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും വാഹനം പാലിക്കും. ഒമ്പത് വര്ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം യൂണിറ്റ് ഈക്കോ വില്ക്കാന് മാരുതി സുസുകിക്ക് കഴിഞ്ഞിരുന്നു.







Comments