
വോള്‍വോയുടെ ആദ്യ പൂര്‍ണ വൈദ്യുത വാഹനമായ എക്സ്സി 40 ഇലക്ട്രിക് ഒക്ടോബര്‍ 16 ന് അനാവരണം ചെയ്യും. രണ്ട് ഇലക്ട്രിക് മോട്ടോറുകളായിരിക്കും വോള്‍വോ എക്സ്സി40 ഇലക്ട്രിക് വാഹനത്തിന് കരുത്തേകുന്നത്. ഓരോ ആക്സിലില്‍ ഒന്ന് വീതം.
ഈ വൈദ്യുത വാഹനം മറ്റ് വോള്‍വോ കാറുകളെപോലെ സുരക്ഷിതമായിരിക്കുമെന്ന് സ്വീഡിഷ് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. കമ്പസ്ചന്‍ എന്‍ജിനാണെങ്കിലും ഇലക്ട്രിക് മോട്ടോര്‍ ആണെങ്കിലും വോള്‍വോ കാര്‍ എപ്പോഴും സുരക്ഷിതമായിരിക്കുമെന്ന് വോള്‍വോ കാര്‍സ് സുരക്ഷാ വിഭാഗം മേധാവി മാലിന് എക്കോം പറഞ്ഞു. എക്സ്സി40 ഇലക്ട്രിക് വോള്‍വോ നിര്‍മിക്കുന്ന എക്കാലത്തെയും ഏറ്റവും സുരക്ഷിത കാറുകളിലൊന്നായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം ഉപയോഗിക്കുന്ന ആദ്യ വോള്‍വോ ആയിരിക്കും എക്സ്സി40 ഇലക്ട്രിക്. റഡാറുകള്‍, കാമറകള്‍, അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം. വോള്‍വോ എന്‍ജിനീയര്‍മാര്‍ വാഹനത്തിന്റെ മുന്നിലെ ഘടന പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്യുകയും കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്തു.
അതുപോലെ തന്നെ എസ്യുവിയുടെ പിന് ഭാഗത്തിനും കൂടുതല്‍ ബലം നല്കി. ദൗര്‍ഭാഗ്യവശാല്‍, കൂട്ടിയിടി സംഭവിച്ചാല്‍ ബാറ്ററി പാക്കിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ വോള്‍വോ പുതിയ സുരക്ഷാ സംവിധാനം വികസിപ്പിച്ചെന്നാണ് സൂചന.






