
ഗോസിപ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ബന്ധമായിരുന്നു നടന് സായ് കുമാറിന്റേയും നടി ബിന്ദു പണിക്കരുടേതും. മകള്‍ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് ബിന്ദു പണിക്കരുടെ ഭര്‍ത്താവ് മരിക്കുന്നത്. 2003ലായിരുന്നു ഇത്. 2009ലാണ് സായ് കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്. വിവാഹിതരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും പ്രചരിച്ചിരുന്ന ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയോടൊപ്പം സായ് കുമാര്‍ പല ടിക് ടോക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ബിന്ദു പണിക്കരും, സായ് കുമാറും, മകള്‍ അരുന്ധതിയും ചേര്‍ന്നും പല ടിക് ടോക് വീഡിയോകളും ചെയ്തിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഇവര്‍ കുടുംബമായി ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയിരിക്കുകയാണ്. സായ്കുമാറിനെയും ബിന്ദുവിനെയും ചേര്‍ത്തു വന്ന അപവാദങ്ങള്‍ക്കുള്ള മറുപടി സായ്കുമാര് നേരിട്ട് നല്‍കിയിരിക്കുകയാണ്.
''ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭര്‍ത്താവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം,'' അഭിമുഖത്തില്‍ സായ് കുമാര്‍ തുറന്ന് പറയുന്നു. താന്‍ അഭിമുഖീകരിച്ച കാര്യങ്ങളെ കുറിച്ച് ബിന്ദു പണിക്കരും ഈ അഭിമുഖത്തില്‍ വിശദീകരിച്ചിട്ടുണ്ട്.






