
ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ വില്‍പ്പന പതിനായിരം യൂണിറ്റ് പിന്നിട്ടു. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് മാരുതി സുസുകി ആദ്യ ഗ്ലാന്‍സ ടികെഎമ്മിന് ഡെലിവറി ചെയ്തത്.
മാരുതി സുസുകി ബലേനോയുടെ ടൊയോട്ട പതിപ്പാണ് ഗ്ലാന്‍സ അഥവാ റീബാഡ്ജ് ചെയ്ത വേര്‍ഷന്‍. മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ടൊയോട്ട കിര്ലോസ്കര് മോട്ടോറിനായി ഗ്ലാന്‍സ നിര്‍മിക്കുന്നത്. ഇതിനകം 11,499 യൂണിറ്റ് ഗ്ലാന്‍സ ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ കൈകളിലെത്തി.
ഈ വര്‍ഷം ജൂണിലാണ് പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ അവതരിപ്പിച്ചത്. ടൊയോട്ട-സുസുകി പങ്കാളിത്തത്തില്‍ പിറന്ന ആദ്യ ഉല്‍പ്പന്നമാണ് ടൊയോട്ട ഗ്ലാന്‍സ.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 2,952 യൂണിറ്റ് ഗ്ലാന്‍സ ടൊയോട്ട കിര്ലോസ്കര് മോട്ടോറിന് മാരുതി സുസുകി അയച്ചുകൊടുത്തു. ബ്രെസ്സ, സിയാസ്, എര്‍ട്ടിഗ എന്നിവയുടെ ടൊയോട്ട പതിപ്പുകളാണ് ഇനി നിര്‍മിക്കുന്നതെന്നാണ് സൂചന.
ടൊയോട്ട ഗ്ലാന്‍സ മാരുതി സുസുകി ബലേനോയുടെ പവര്‍ട്രെയ്നാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് കാറാണ് ടൊയോട്ട ഗ്ലാന്‍സ.
പെട്രോള്‍ എന്‍ജിനുകള്‍ മാത്രം ഉപയോഗിക്കുന്നു. 83 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കെ12ബി എന്ജിന്, 90 എച്ച്പി പുറപ്പെടുവിക്കുന്ന മാരുതിയുടെ പുതിയ 1.2 ലിറ്റര്‍ ഡുവല്‍ജെറ്റ് മോട്ടോര്‍ എന്നിവ. രണ്ടാമത്തെ എന്‍ജിന്റെ കൂടെ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്കിയിരിക്കുന്നു.






