
ബെംഗളൂരു: ട്രിപ്പ് ക്യാന്‍സല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ച് ഊബര്‍ ഡ്രൈവര്‍. അധിക ചാര്‍ജ് ആവശ്യപ്പെട്ടതാണ് സംഭവത്തിനു കാരണം. ബെംഗലൂരുവില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. കെംപഗൗഡ വിമാനത്താവളത്തിലേക്ക് പോകാന്‍ വേണ്ടി 23 കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആണ് ഊബര്‍ ബുക്ക് ചെയ്തത്.
ബുക്ക് ചെയ്യുമ്പോള്‍ കാണിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബുക്ക് ചെയ്യുമ്പോള്‍ കാണിച്ചതിലും കൂടുതല്‍ ചാര്‍ജ് നല്കാന് സാധിക്കില്ലെന്ന് യാത്രക്കാരന് പറഞ്ഞു ഇതോടെ തര്‍ക്കം രൂക്ഷമായി.
കൂടുതല്‍ നിരക്ക് നല്കാന് സാധിക്കില്ലെന്ന് യാത്രക്കാരന് പറഞ്ഞപ്പോള്‍ എങ്കില്‍ ട്രിപ്പ് ക്യാന്‍സല്‍ ചെയ്യണമെന്നായി ഡ്രൈവര്‍. അതും സാധിക്കില്ലെന്ന് യാത്രക്കാരന് വ്യക്തമാക്കി. അങ്ങനെ ക്യാന്‍സല്‍ ചെയ്താല്‍ തനിക്ക് പണം നഷ്ടമാകുമെന്ന് യാത്രക്കാരന് പറഞ്ഞു. ഇത് കേട്ടതും ഡ്രൈവര്‍ യാത്രക്കാരന്റെ ലഗേജുകള്‍ പുറത്തേയ്ക്ക് എടുത്ത് എറിയുകയും ഡ്രൈവര്‍ യാത്രക്കാരന്റെ മൂക്കിനിട്ടിടിക്കുകയും ചെയ്തു.
യാത്രക്കാരന്റെ മൂക്കിന് ഗുരുതരമായ പരിക്കുണ്ട്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പോലീസിന് കേസ് നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. കുറ്റക്കാരനായ ഡ്രൈവറെ പുറത്താക്കിയതായി ഊബര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ഊബര്‍ പ്രതികരിച്ചു.






