
അറിവിന്റെ അദ്യാക്ഷരം കുറിക്കാനായി സംസ്ഥാനത്ത് പതിനായിരക്കണക്കിന് കുരുന്നുകളാണ് എത്തിയത്. വിവധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനായി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പനച്ചിക്കാട് ക്ഷേത്രത്തിലും തുഞ്ചന്‍ പറമ്പിലും വലിയ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.
കൊല്ലൂരില്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. അയ്യായിരത്തിലധികം കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയിരിക്കുന്നത്. നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും ഹരിശ്രീ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് കടന്നു.
തുഞ്ചന്‍ പറമ്പിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കുന്നത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ സരസ്വതി നടയ്ക്ക് പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡലം തയ്യാറാക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണ മൂകാംബികയും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.






