ചെന്നൈ: ആള്‍ക്കൂട്ട ആക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് റദ്ദാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് കമല്ഹാസന്. നീതി ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികള്‍ തയ്യാറാകണമെന്നും രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നും കമല്ഹാസന് ആവശ്യപ്പെട്ടു.
'സാമൂദായിക സൗഹാര്‍ദത്തെ കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചിട്ട് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നീതിയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് റദ്ദാക്കണം' കമല്ഹാസന് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്റെ പ്രതികരണം.

അതേസമയം കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത്.

Comments