
മോസ്കോ: ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പ് സെമിയിയിലേക്ക് 'ഇടിച്ചു കയറി' മേരി കോം. 58 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വാലെന്‍സിയയെ ഇടിച്ചു വീഴ്ത്തിയാണ് മേരി കോം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിലുടെ ഇന്ത്യ മെഡലുറപ്പിച്ചു. ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്വര്‍ണമാണ് റഷ്യയില്‍ മേരി കോമിന്റെ ലക്ഷ്യം. 36 കാരിയായ മേരി കോം ആറു തവണ ലോക ചാമ്പ്യനായിട്ടുണ്ട്.
51 കിലോഗ്രാം വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം തുടങ്ങിയത്. അര മണിക്കൂറോളമാണ് മത്സരം നീണ്ടത്. മൂന്നാം സീഡായ മേരി കോമിന് മുന്നില്‍ കൊളംബിയന്‍ താരത്തിന് പിടിച്ചു നില്ക്കാനായില്ല. ആദ്യ റൗണ്ടില്‍ മേരി കോമിന് ബൈ ലഭിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45,48 കിലോ വിഭാഗങ്ങളിലാണ്.






