
പുതിയ ഔഡി എ6 ഈ മാസം 24 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. അടുത്ത തലമുറ എ6 പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും വരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ വിപണിയില്‍ ഔഡി അവതരിപ്പിക്കുന്ന ആദ്യ ഓള്-ന്യൂ മോഡലാണ് പുതിയ എ6. 60 ലക്ഷം രൂപ എക്സ് ഷോറൂം വില പ്രതീക്ഷിക്കാം. 45 ടിഎഫ്എസ്ഐ സ്പെക് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്.
ബിഎംഡബ്ല്യു 5 സീരീസ്, ജാഗ്വാര്‍ എക്സ്എഫ് എന്നിവയായിരിക്കും ഇന്ത്യയിലെ എതിരാളികള്‍. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഇതിൽ. ഈ മോട്ടോര്‍ 245 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. പുതിയ എ6 ന് മുന്‍ഗാമിയേക്കാള്‍ വലുപ്പമുണ്ട്.
ഔഡിയുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് വരുന്നത്. കൂടുതല്‍ അഗ്രസീവ് ലുക്ക്, വലിയ ഔഡി ഗ്രില്‍, ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്ലാംപുകള്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കാണാം. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയ് വീലുകള്‍ നല്‍കും.
പുതിയ എ6 ഔഡിയുടെ ഏറ്റവും പുതിയ എംഎംഐ സിസ്റ്റം ലഭിക്കുന്ന ആദ്യ കാറാണ്. ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ എന്നിവയ്ക്കായി രണ്ട് ടച്ച്സ്ക്രീനുകള്‍ നല്‍കും. ഔഡിയുടെ വിര്‍ച്വല്‍ കോക്പിറ്റ് ഓള് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബി&ഒ ഓഡിയോ സിസ്റ്റം, മെമ്മറി ഫംഗ്ഷന് സഹിതം (ഡ്രൈവര്‍ക്ക്) പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, സണ്‍റൂഫ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ് ഫംഗ്ഷന് എന്നിവയും ഒരുങ്ങും.






