
സ്വപ്നങ്ങളെല്ലാം തകര്‍ന്നു പോയി എന്ന് ഇപ്പോഴും സങ്കടപ്പെടുകയാണ് റിങ്കു. മകനെ പരസ്യമായി ഒരു സ്ത്രീ മര്‍ദിക്കുന്നത് കണ്ട് ഹൃദയ രോഗികൂടിയായ അമ്മ മനസും നോവുകയാണ്. എന്നാല്‍ അപ്പോഴും റിങ്കുവിനൊപ്പം നില്‍ക്കുകയാണ് കുറച്ച് മലയാളികള്‍. ഇപ്പോഴിതാ ദുബായില്‍ നിന്നും മികച്ച ഒരു തൊഴില്‍ വാഗ്ദാനവുനായി രംഗത്തെത്തിയിരിക്കുകയാണ് പ്രവാസി മലയാളി.
ദുബായിലെ അമേരിക്കന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ കോഴിക്കോട് പന്തീരീങ്കാവ് സ്വദേശി ബൈജു ചാലിലാണ് റിങ്കുവിന് തൊഴില്‍ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 35,000 രൂപ പ്രതിമാസ ശമ്പളവും ഭക്ഷണവും തൊഴില്‍ വീസയും മറ്റും നല്‍കും.
മാവേലിക്കരയ്ക്ക് സമീപം തഴക്കറ പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടില്‍ റോസമ്മയുടെ ഏക മകനായ റിങ്കു സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കൊച്ചി കൊയ്ലാണ്ടി കാവില്‍ ദേശം സ്വദേശി ആര്യ എന്ന യുവതി റിങ്കുവിനെ കരണത്തടിച്ചത്. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി വച്ച സ്കൂട്ടര്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം നീക്കിവച്ചതില്‍ ദേഷ്യപ്പെട്ട് ആര്യ ആളുകള്‍ നോക്കി നില്‍ക്കെ റിങ്കുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
എന്നാല്‍ റിങ്കു തിരിച്ചടിക്കുകയൊന്നും ചെയ്തില്ല. ഹൃദ്രോഹിയായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിച്ചിരിക്കെ ഉണ്ടായ ഈ ദുരനുഭവം മനസിനെ തളര്‍ത്തിയെങ്കിലും പതിവു പോലെ നന്മ മനസുകള്‍ ഒന്നടങ്കം എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കൂടിയായ റിങ്കുവിന് പിന്തുണയുമായെത്തി.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്സണ് ടെക്നിക്കല്‍ സര്‍വ്വീസ് (ജെ.ടിഎസ്) എന്ന എന്ജിനായറിഗ് സ്ഥാപനത്തിന്റെ ടെക്നിക്കല്‍ വിഭാഗത്തില്‍ മാനേജിംങ് പാര്‍ട്ണര്‍ കൂടിയായ ബൈജുവാണ് ഇതേ കമ്പനിയില്‍ മികച്ച ജോലി വാഗ്ദാനം ചെയ്തത്. ഒരു എന്ജിനീയറിഭ് വിദ്യാര്‍ത്ഥി കൂടി ആയതിനാലാണ് റിങ്കുവിനെ ക്ഷണിക്കുന്നതെന്നും താത്പര്യമുണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാമെന്നും ബൈജു ഒരു മാധ്യമത്തിനോട് പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പര്‍: +9710 50 251 2076






