സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാറായ XC40 റീചാർജ് മോഡൽ അവതരിപ്പിച്ചു. നിലവിലുള്ള XC40-യുടെ പെട്രോൾ എഞ്ചിൻ, പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദങ്ങളോടൊപ്പം പുതിയ ഇലക്ട്രിക്ക് പതിപ്പും ചേരും. അടുത്ത വർഷം അവസാനം അന്താരാഷ്ട്ര വിപണിയിൽ വാഹനം വിൽപ്പനയ്ക്കെത്തും. എസ്യുവിയിൽ 408 bhp ഇരട്ട-മോട്ടോർ സജ്ജീകരണവും 400 കിലോമീറ്ററിൽ കൂടുതൽ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
2025 ഓടെ ആഗോള വിൽപ്പനയുടെ പകുതിയും ഇലക്ട്രിക്ക് വാഹനങ്ങളെ വഹിക്കാനാണ് വോൾവോ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി വിപണിയിലെത്തുന്ന അഞ്ച് സമ്പൂർണ്ണ ഇലക്ട്രിക്ക് മോഡലുകളിൽ ആദ്യത്തേതാണിത്. സ്വീഡിഷ് സ്ഥാപനത്തിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കൊപ്പം അഞ്ച് ഇലക്ട്രിക്ക് കാറുകളും പുതിയ റീചാർജ് ബ്രാൻഡിംഗ് വഹിക്കുമെന്നാണ് റിപ്പോർട്ട്.
വോൾവോ XC40-യുടെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ്. 78 കിലോവാട്ട് അണ്ടർ ഫ്ലോർ ബാറ്ററിയിൽ നിന്നാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. മോഡലിന് റീചാർജ് ബാഡ്ജുകളും മറ്റ് ചെറിയ ഡിസൈൻ ട്വീക്കുകളും ലഭിക്കുന്നു. അതേസമയം ചാർജിംഗ് പോർട്ട് കാറിന്റെ പിൻഭാഗത്ത് ഒരു പരമ്പരാഗത പെട്രോൾ ക്യാപ്പ് പോലെ കാണാം. XC40 റീചാർജ് ഉൾപ്പെടെ വൈദ്യുതീകരിച്ച മോഡലുകളുടെ ഉത്പാദന ശേഷി മൂന്നിരട്ടിയാക്കാൻ കമ്പനി ഒരുങ്ങുന്നതായിയാണ് സൂചന.

Comments