
ചെന്നൈയില്‍ ഇലക്ട്രിക്ക് സ്കൂട്ടര്‍ ഏഥര്‍ 450 -ന്റെ വിതരണം ആരംഭിച്ചെന്ന് ഏഥര്‍ എന്‍ര്‍ജി. ബംഗളൂരുവിന് ശേഷം ഏഥറെത്തുന്ന രണ്ടാമത്തെ വിപണിയാണ് ചെന്നൈ. അടുത്തിടെയാണ് ഏഥര്‍ ഡീലര്‍ഷിപ്പ് ചെന്നൈയില്‍ ആരംഭിക്കുന്നത്. 2019 ജൂലൈ മാസം മുതലാണ് മോഡലുകള്‍ക്കായുള്ള പ്രീ-ബുക്കിങ് ചെന്നൈയില്‍ ആരംഭിക്കുന്നത്.
ഏഥര്‍ 450 -ന്റെ ചെന്നൈയിലെ ഓണ്‍റോഡ് വില 1.31 ലക്ഷം രൂപയാണ്. 100 യൂണിറ്റുകളെയാണ് ഇവിടെ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഏഥര്‍ നിരയില്‍ രണ്ട് മോഡലുകള്‍ ഉണ്ടായിരുന്നെങ്കിലും ആവശ്യക്കാര്‍ കുറഞ്ഞതോടെ ഏഥര്‍ 340 -നെ കമ്പനി പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
ഏഥറിനായി കമ്പനി ചെന്നൈയില്‍ പത്ത് ഫാസ്റ്റ് ചാര്‍ജിങ് പോയിന്റുകളാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്തക്കള്‍ക്കായി 40-50 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി നഗരത്തില്‍ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ മുംബൈ, ഡല്‍ഹി, പുനെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഏഥര്‍ വിപണി ശൃംഖല വ്യാപിപ്പിക്കും.
ബ്ലുടൂത്ത് കണക്ടിവിറ്റി, കളര്‍ ടച്ച്സ്ക്രീന്‍, OTA അപ്ഡേറ്റുകള്, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയുള്ള വാഹന പരിശോധന തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ഏഥര്‍ 450 സ്കൂട്ടറിനുണ്ട്.
2.4 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ഏഥര്‍ 450 -ന് കരുത്ത് പകരുന്നത്. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബ്രഷ്ലെസ് ഡിസി ഇലക്ട്രിക്ക് മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. റിവേഴ്സ് ഗിയര്‍ മോഡലിന്റെ സവിശേഷതകളാണ്.






